നൂറു വര്‍ഷം കഴിഞ്ഞിട്ടും ജാതിയില്ലാ വിളംബരം നടപ്പാക്കാനായിട്ടില്ല: സി രാധാകൃഷ്ണന്
ആലപ്പുഴ: നൂറു വര്‍ഷം കഴിഞ്ഞിട്ടും ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബരം നടപ്പാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്ന് സാഹിത്യകാരന് സി.രാധാകൃഷ്ണന്. ശ്രീനാരായണ ഗുരുവിന്റെ 'നമുക്കു ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ജില്ലാതല സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനേകായിരം ജാതികളുടെ തടവറയിലാണ് നമ്മള് ഇപ്പോഴും.
പിടിവാശിയുള്ള സംഘടനകളായി മാറിയ ജാതി ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ വിലപേശുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം ഇല്ലാതാകുമ്പോഴേ ജാതി ഒഴിഞ്ഞുപോകൂ. ജാതിയുടെ പേരിലാണ് ഏറ്റവും വലിയ സംഘര്‍ഷങ്ങളും തമ്മില്‍ത്തല്ലും ഉണ്ടാകുന്നത്. മനുഷ്യന് ഒന്നാണെന്ന ഗുരുദേവ ദര്ശനത്തിലൂന്നിനിന്ന് കുട്ടികളെ വിദ്യ അഭ്യസിപ്പിക്കണം. ജാതി മനുഷ്യനില്‍ മാത്രമാണ് കാണപ്പെടുന്നത്. മറ്റു ജീവിവര്‍ഗങ്ങളില്‍ ഒന്നും ജാതി ഉച്ചനീചത്വങ്ങളില്ല.
ഈ വൈപര്യത്തിനെതിരെയാണ് ഗുരു പ്രതികരിച്ചത്. മനസ്സുനന്നായിരിക്കാന് ഊര്‍ജ്ജസ്വലതയും ശുദ്ധിയും മനസ്സിന് വലിപ്പവും വേണമെന്നാണ് ഗുരു പഠിപ്പിച്ചത്. സമത്വവും സമദര്‍ശനവും ഉണ്ടാവുന്നതിന് ഈ ഗുണങ്ങള്‍ വേണം. ജാതി ഇഴപിരിഞ്ഞ് ഒന്നായിച്ചേര്‍ന്ന് നാണം കെടുത്തുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നുസി.രാധാകൃഷ്ണന് പറഞ്ഞു.
കലാകാരന്മാര്ക്ക് ജാതിയില്ലെന്ന് മുഖ്യാതിഥിയായ ചലച്ചിത്രതാരം ഗിന്നസ് പക്രു പറഞ്ഞു.ജാതിയും മതവും കൊണ്ട് ആരാധനാലയങ്ങളില്‍പ്പോലും കയറാന്‍ മഹാന്മാരായ കലാകാരന്മാര്ക്ക് സാധിക്കാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."