മൂന്നു പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു
തുറവൂര്‍: രോഗികളായ മൂന്നു പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ സംഘടിച്ച് ചികിത്സാ സഹായ സാന്ത്വന സമിതി രൂപീകരിച്ചു.
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ ആശാപറമ്പ് നികര്‍ത്തില്‍ മണിയന്റെ മകള്‍ വിദ്യ (24) യ്ക്ക് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും പ്ലാച്ചേരിവെളി തോമസിന്റെ ഭാര്യ ബിന്‍സി (34)ക്ക് കരള്‍ സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കും ആശാരിപറമ്പില്‍ ശശിയുടെ മകന്‍ ഏഴുവയസുകാരനായ ശ്രീശാന്തിന് തലച്ചോര്‍ സംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്കുമാണ് നാട്ടുകാര്‍ സഹായധനനിധി സ്വരൂപിച്ചത്.
കൊല്ലപ്പണിക്കാരനായ മണിയന്റെ മകള്‍ വിദ്യയുടെ ചികില്‍സയ്ക്കായി അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീടും സ്ഥലവും ജപ്തി ഭീഷണിയിലുമാണ്. നിരന്തരം ഡയാലിസിസിന് വിധേയമാകേണ്ട വിദ്യയുടെ തുടര്‍ചികിത്സയ്ക്കു പോലും ഒരു മാര്‍ഗവുമില്ലാതെ ക്ലേശിക്കുന്ന ദയനീയ സ്ഥിതിയിലാണ് ഈ കുടുംബം കഴിയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏറെ നാളായി ചികിത്സയിലുള്ള ബിന്‍സിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനായ തോമസും രോഗിയാണ്. നടുവിനുണ്ടായ തേയ്മാനത്തെ തുടര്‍ന്നു തൊഴില്‍ ചെയ്യാനാ വാത്ത സ്ഥിതിയിലാണ്. ഇവര്‍ക്ക് സ്വന്തമായി കിടപ്പാടം പോലുമില്ല. കൂലിപ്പണിക്കാരനായ ശശിയുടെ മകന്‍ ശ്രീശാന്ത് തലച്ചോര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പലപ്പോഴും ശ്രീശാന്ത് ബോധരഹിതനായി വീഴുകയും പതിവാണ്.
വിദഗ്ധ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാ ചെലവുകള്‍ താങ്ങാന്‍ ശേഷിയില്ലാത്ത ഈ മൂന്നു കുടുംബങ്ങളെയും സഹായിക്കാനാണ് നാട്ടുകാര്‍ സാന്ത്വന സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം സന്ധ്യാ ബെന്നി ചെയര്‍പേഴ്‌സണായും കടക്കരപ്പള്ളി പഞ്ചായത്തംഗം സുരേഷ് ബാബു കണ്‍വീനറായും സാന്ത്വന സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ തങ്കി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 12260 100 297502, ഐ.എഫ്.എസ്.സി. കോഡ്: എഫ്ഡിആര്‍എല്‍ 0001226.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."