പൊതുസ്ഥലത്തെ മദ്യപാനം ചോദ്യംചെയ്ത യുവാവിന് മര്‍ദനം
കരിമണ്ണൂര്‍: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യചെയ്ത യുവാവിനെ മദ്യപസംഘം കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റോഡരികിലുള്ള വെയിറ്റിംഗ് ഷെഡില്‍ ഇരുന്നു മദ്യപിച്ചതു ചോദ്യം ചെയ്തതിനാണ് യുവാവിനെ അഞ്ചംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചത്. കുരുമ്പുപാടം തുരുത്തേല്‍ പുത്തന്‍പുരയില്‍ സുനീഷ് ചന്ദ്ര(33)നാണു കുത്തേറ്റത്. മുഖത്തും, കൈയിലും കുത്തേറ്റ സുനീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമണ്ണൂര്‍ കുരുമ്പുപാടത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
അഞ്ചംഗം സംഘം വെയ്റ്റിംഗ് ഷെഡിലിരുന്ന് മദ്യപിച്ച് അസഭ്യം പറഞ്ഞപ്പോള്‍ സുനീഷ് ചോദ്യം ചെയ്തതാണു തര്‍ക്കത്തിനിടയാക്കിയത്. ഈ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സുനീഷിനെ കുത്തിയ ശേഷം സമീപത്തെ കട അടച്ചു തകര്‍ക്കുയും തടയാന്‍ ശ്രമിച്ച നാട്ടുകാരുടെ നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിനു ശേഷം സംഘം ഓടി രക്ഷപ്പെട്ടു.
ഈ പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന സംഘമാണു അക്രമത്തിനു പിന്നിലെന്നു നാട്ടുകാര്‍ പറഞ്ഞു. അക്രമിച്ചവര്‍ കൗമാരക്കാരാണെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടനെ പിടികൂടുമെന്നും കരിമണ്ണൂര്‍ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."