ഹീര ടെക്‌നിക്കല്‍ ഫെസ്റ്റ് 27ന്
തിരുവനന്തപുരം: നെടുമങ്ങാട് ഹീരാ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 27, 28 തീയതികളില്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് സംഘടിപ്പിക്കും. 27ന് രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി എന്‍ രവീന്ദ്രനാഥ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വിവിധ ബ്രാഞ്ചുകളില്‍ പഠിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ മേഖലകളില്‍ സാങ്കേതിക മികവ് പ്രകടിപ്പിക്കാനുള്ള മത്സരങ്ങളും, പുതിയ ഗവേഷണ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് അറിവ് പകര്‍ന്നുതരുന്ന സെമിനാറുകളും ,കുട്ടികള്‍ വികസിപ്പിച്ച പ്രോജക്ടുകളുടെ പ്രദര്‍ശനവും ഉണ്ടാകുമെന്ന് കോളേജ് ചെയര്‍മാന്‍ ഡോ. എ ആര്‍ ബാബു, പ്രിന്‍സിപ്പല്‍ ഡോ.റൂബന്‍ ദേവപ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രോജക്ടുകളുടെ പ്രദര്‍ശന മത്സരത്തില്‍ ആദ്യമൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 30,000, 20,000, 10,000 രൂപ വീതം സമ്മാനം നല്‍കും. സ്‌കൂള്‍തല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് 10,000, 7,000, 3,000 രൂപ വീതവും സമ്മാനമായി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജക്ടിന് ഇരുപത്തിയഞ്ച് ലക്ഷം രൂപവരെ ധനസഹായം നല്‍കുമെന്ന് കെഎസ്‌ഐഡിസി അറിയിച്ചതായും ഇരുവരും പറഞ്ഞു.
വിഎസ്എസ്‌സി, അനര്‍ട്, വിഴിഞ്ഞം പോര്‍ട്, കെഎസ്ഇബി, പോസ്റ്റല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, പൊലീസ്, ജിയോളജി തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."