ലാഭത്തില്‍ എഴുപത് ശതമാനം വര്‍ധനവുമായി വി ഗാര്‍ഡ്
കൊച്ചി: സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ലാഭത്തില്‍ എഴുപത് ശതമാനം വര്‍ധനവുമായി വി ഗാര്‍ഡ്.
ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക് ട്രോണികസ് കമ്പനിയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.
സെപ്തബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 39.19 കോടി രൂപയുടെ അറ്റാദായമാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വളര്‍ച്ച 69.94 ശതമാനമായിരുന്നു.
വിറ്റുവരവ് 14.40 ശതമാനത്തിന്റെ വര്‍ധനയോടെ 493.2 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 431.10 കോടിയായിരുന്നു വിറ്റുവരവ്.
ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, പമ്പ്, ഫാന്‍, ഡിജിറ്റല്‍ യുപിഎസ് വിപണിയില്‍ കമ്പനിക്കു മികച്ച നേട്ടം ഉണ്ടാക്കാനായതായി വി ഗാര്‍ഡ് എംഡി മിഥുന് കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പില്‍ അറിയിച്ചു. ഓണം ഉത്സവസീസണിലെ വില്പനയും മികച്ചതായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതും ചെലവുചുരുക്കലും ഉത്പന്നവില കുറയാന്‍ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഗൃഹോപകരണങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് കമ്പനികള്ക്കൊന്നുമില്ലാത്ത ഉല്പന്നങ്ങള് വി ഗാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
ഐ.ഒ.ടി സംവിധാനമുള്ള വാട്ടര്‍ഹീറ്റര്‍ വിപണിയിലെത്തിച്ചത് വി ഗാര്‍ഡ് മാത്രമാണ്.
മികച്ച ഉല്പന്നങ്ങളാണ് വി ഗാര്‍ഡ് പുറിത്തിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."