HOME
DETAILS

ഇടതു വനിതാ സംഘടനക്കെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു

  
backup
October 23, 2016 | 7:39 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



തിരുവനന്തപുരം: ഇടതു വനിതാനേതാക്കളുടെ സന്നദ്ധ സംഘടനക്കെതിരേ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. ഹരിതകേരളം പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടിവായി നിയമിക്കുന്ന മുന്‍ എം.പി ടി.എന്‍ സീമ, യൂനിവേഴ്‌സിറ്റി കോളജ് അധ്യാപികയും ഇപ്പോള്‍ സാക്ഷരതാമിഷന്‍ ഡയറക്ടറുമായ പി.എസ് ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്ത്രീ പഠനകേന്ദ്രത്തിനെതിരേ കഴിഞ്ഞസര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണമാണ് നിലച്ചത്.
ധനകാര്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ചട്ടവിരുദ്ധമായി 86 ലക്ഷത്തിന്റെ ഗവേഷണ പദ്ധതി അനുവദിച്ചതു സംബന്ധിച്ചാണ്  മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
 പട്ടിക വിഭാഗത്തിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനായിരുന്നു പഠനം നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോ സാമൂഹ്യനീതി, ധനവകുപ്പു മന്ത്രിമാരോ അറിയാതെ അഡി.ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ആദ്യ ഗഡുവായി 43 ലക്ഷം അനുവദിക്കുകയും ചെയ്തു.
സ്ത്രീ പഠനകേന്ദ്രം ഫോണിലൂടെ അഭിപ്രായ സര്‍വേ നടത്തുകയും എഴുപത് ശുപാര്‍ശകളടങ്ങിയ പഠനറിപ്പോര്‍ട്ട് മാജിക്കല്‍ ഏജ് എന്ന പേരില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പഠനനിലവാരം പരിശോധിയ്ക്കാതെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് രണ്ടാംഗഡുവായ 43 ലക്ഷം രൂപ നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ ആദ്യം ഗവേഷണത്തിനായി അനുവദിച്ച 43 ലക്ഷം രൂപയില്‍ 18.39 ലക്ഷം രൂപ ഉപയോഗിക്കാതെ ബാങ്കിലിട്ടതിനുശേഷമാണ് രണ്ടാംഗഡു അനുവദിച്ചത്. എന്നാല്‍ ഫയല്‍ ധനകാര്യ വകുപ്പിലെത്തിയപ്പോള്‍ അഡിഷണല്‍ സെക്രട്ടറി പഠനറിപ്പോര്‍ട്ട് വിലയിരുത്തിയതിനുശേഷം നല്‍കിയാല്‍ മതിയെന്ന് കുറിപ്പെഴുതി.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ടാംഗഡു ഇപ്പോള്‍ അനുവദിക്കേണ്ടന്ന് ഉത്തരവിറക്കി. എന്നാല്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയായിരുന്ന പി.കെ മൊഹന്തിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. മൊഹന്തി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ ഒത്തുകളി വെളിച്ചത്തായത്.
 തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ സര്‍ക്കാര്‍ വന്നതോടെ അന്വേഷണം നിര്‍ത്തി രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  20 hours ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  20 hours ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  21 hours ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  21 hours ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  21 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  21 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  a day ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  a day ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  a day ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  a day ago