ബത്തേരി ടൗണ്‍ മാലിന്യത്തിന്റെ ദുരിതംപേറി കൈപ്പഞ്ചേരി നിവാസികള്‍
സുല്‍ത്താന്‍ബത്തേരി: ടൗണില്‍ നിന്നും ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ദുരിതം പേറി കൈപ്പഞ്ചേരി നിവാസികള്‍. ആശുപത്രികളിലെ അടക്കമുള്ള മാലിന്യമാണ് ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന കൈപ്പഞ്ചേരി തോട്ടിലൂടെ ഒഴുകിയെത്തുന്നത്.
ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നുവേണ്ട ടൗണിലെ സര്‍വ മാലിന്യങ്ങളും ഒഴുകുന്നത് ഈ തോട്ടിലൂടെയാണ്. തോടിന്റെ ഇരുഭാഗങ്ങളിലും നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധവും പ്രദേശത്തുകാരെ ദുരിതത്തിലാക്കുന്നുണ്ട്. ഇതിനു പുറമെ ആസ്തമ, ദേഹം ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങളും പ്രദേശവാസികള്‍ക്ക് ഉണ്ടാവുന്നു.
തോട്ടിലൂടെയുള്ള മാലിന്യഒഴുക്ക് തടയാന്‍ നടപടിവേണമെന്ന് ആവശ്യപെട്ട് നിരവധി പരാതികള്‍ പ്രദേശവാസികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടിഉണ്ടാവുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."