HOME
DETAILS

വികസനവും ക്ഷേമവും ഉറപ്പാക്കുന്ന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
October 23 2016 | 23:10 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be


മുക്കം: ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും വികസന പദ്ധതികള്‍ നടപ്പാക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നടത്തുന്നതെന്ന് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സി.പി.എം നടത്തുന്ന ജില്ലാ രാഷ്ട്രീയ പ്രചാരണ ജാഥ മുക്കത്ത്   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി നവംബര്‍ ഒന്നിനു കേരളത്തെ പ്രഖ്യാപിക്കും. കക്കൂസില്ലാത്ത മുഴുവന്‍ വീടുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രവൃത്തി നടന്നുവരികയാണ്. മാര്‍ച്ച് 31നുള്ളില്‍ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി കണക്ഷനുള്ള ആദ്യ സംസ്ഥാനമാക്കാനുള്ള നടപടികളും നടന്നുവരികയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരേ ദുരാരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
      കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചെറുക്കുക, ആര്‍.എസ്.എസ് ഐ.എസ് തീവ്രവാദ ശക്തികളുടെ നീക്കത്തില്‍ ജാഗ്രത പാലിക്കുക, മതനിരപേക്ഷതയുടെ സംരക്ഷകരാവുക, എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്ക് കരുത്തുപകരുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം ജില്ലാ രാഷ്ട്രീയ പ്രചാരണ ജാഥ നടത്തുന്നത്. ജാഥാ ക്യാപ്റ്റന്‍ കെ.പി കുഞ്ഞമ്മദിന് പതാക കൈമാറി ജാഥ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ടി. വിശ്വനാഥന്‍ അധ്യക്ഷനായി. ജോര്‍ജ് എം. തോമസ് എം.എല്‍.എ, ഇ. രമേശ് ബാബു, കെ.ടി ശ്രീധരന്‍, പി.കെ പ്രേംനാഥ്, എ. എം റഷീദ്, കെ.ടി ബിനു, എ.കെ ഉണ്ണികൃഷ്ണന്‍, വി. കുഞ്ഞന്‍, കെ. സുന്ദരന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago