വിദ്യാര്‍ഥി സമരരീതികളില്‍ മാറ്റംവേണം: മന്ത്രി ശശീന്ദ്രന്
കണ്ണൂര്‍: പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വിദ്യാര്‍ഥി സമരരീതികളിലും മാറ്റംവേണമെന്നു മന്ത്രി എ.കെ ശശീന്ദ്രന്. നാഷണലിസ്റ്റ് സ്റ്റുഡന്റ് കോണ്‍ഗ്രസ് ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥിസമരങ്ങള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങുകയാണ്. വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ചെറിയ ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങളൊന്നും ഗൗരവത്തിലെടുക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ്. വിദ്യാഭ്യാസം ബിരുദം നേടാനുള്ളതു മാത്രമല്ലെന്നും മന്ത്രി ശശീന്ദ്രന് പറഞ്ഞു. എന്‍.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ പൊന്നാരത്ത് അധ്യക്ഷനായി. എന്‍.സി.പി ജില്ലാ പ്രസിഡന്റ് വി.വി കുഞ്ഞികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹമീദ് ഇരിണാവ്, പി ശിവദാസ്, കെ.വി രജീഷ്, സി.വി നരേന്ദ്രന്, കെ.എം രാജീവന്, ശ്രീനിവാസന് മാറോളി സംസാരിച്ചു. സമാപനസമ്മേളനം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."