കെ.എസ്.ആര്‍.ടി.സി നവീകരണം ഉടന്‍: മന്ത്രി ശശീന്ദ്രന്‍
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച 'നഗരഗതാഗതത്തില്‍ കണ്ണൂരിന്റെ ഭാവി' എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡിസൈന്‍ ചെയ്തതാണു ലോ ഫ്‌ളോര്‍ ബസുകള്‍. ജനസാന്ദ്രത നോക്കിയാണു ലോ ഫോളര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ ക്ലസ്റ്റര്‍ രൂപീകരിച്ചു ജില്ലയില്‍ കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ലോ ഫ്‌ളോര്‍ ബസുകള്‍ ഓടാന്‍ കേരളത്തിലെ ഒരു റൂട്ടും അനുയോജ്യമല്ല. കണ്ണൂരിന്റെ വികസനവുമായി ബന്ധപ്പെട്ട് ചേമ്പര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
പ്രസിഡന്റ് സി.വി ദീപക് അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. ചേമ്പറിന്റെ നിര്‍ദേശം സി അനില്‍ കുമാര്‍ അവതരിപ്പിച്ചു. മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, എ.കെ റഫീഖ്, എം.ടി പ്രകാശന്‍, പി ഷാഹിന്‍, സി.എച്ച് അബൂബക്കര്‍ ഹാജി, കെ ത്രിവിക്രമന്‍, സി.കെ രാജ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."