കുട്ടമ്പുഴ ടൗണില്‍ ഇറങ്ങിയ രാജവെമ്പാല പരിഭ്രാന്തി പരത്തി
കോതമംഗലം : കുട്ടമ്പുഴ ടൗണില്‍ ഇറങ്ങിയ രാജവെമ്പാല പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഏഴിനാണ് കുട്ടമ്പുഴ ടൗണില്‍ സഹകരണ ബാങ്കിനു സമീപം രാജവെമ്പാലയെ കണ്ടത്. റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന പള്ളിക്കോട്ട് സേവ്യറാണ് പാമ്പിനെ ആദ്യം കണ്ടത്.
ഇയാള്‍ നാട്ടുകാരെ വിവരം അറിയിക്കുകയും പാമ്പിനെ നിരീക്ഷിച്ച് പിന്തുരുകയും ചെയ്തു . നാട്ടുകാര്‍ കൂടിയതോടെ രാജവെമ്പാല തൊട്ടടുത്ത ഇലക്ട്രിക്ക് കടയുടെ മുന്‍ ഭാഗത്തുള്ള ഓടയുടെ സ്ലാബിനടിയിലേക്ക് കയറി പാമ്പിനെ കാണുന്നതിനായി എത്തിയ ജനക്കൂട്ടം കൊണ്ട് ഗതാഗതം തടസപ്പെട്ടു. തട്ടേക്കാട് പക്ഷി സങ്കേതം അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫിസര്‍ എം.വി.സജ്ജയന്റെ നിര്‍ദ്ദേശപ്രകാരം ഫോറസ്റ്റര്‍ ഷാജിയുടെ നേതൃയത്വത്തില്‍ എത്തിയ വനപാലക സംഘം രാജവെമ്പാലയെ പിടികൂടുവാനുള്ള ശ്രമം തുടങ്ങി.
തട്ടേക്കാട് പക്ഷി സങ്കേതം വാച്ചറും പാമ്പുപിടുത്ത വിദഗ്ദനുമായ കൊരട്ടിക്കുന്നേല്‍ സ്റ്റീഫന്‍ ഏറെ നേരം നടത്തിയ സാഹസിക ശ്രമങ്ങള്‍ക്കൊടുവിലാണ് രാജവെമ്പാലയെ പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."