ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത; ഭാരം 500 കിലോ
കെയ്റോ: ഇവളാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത. ഇംമ്രാന്‍ അഹമ്മദ് അബ്ദുള്ളാദിയെന്ന ഈജിപിഷ്യന്‍ സ്വദേശി. ഭാരം 500 കിലോ.
25 വര്‍ഷമായി ഇംമ്രാന്‍ തന്റെ വീടുവിട്ടു പുറത്തുപോയിട്ട്. കാരണം വേറൊന്നുമല്ല ശരീരഭാരം മൂലം ഒന്ന് എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ ആവാതെ ബുദ്ധിമുട്ടിലാണ് ഈ 36 കാരി.എന്തിനേറെ പറയുന്നു ഒന്ന് വസ്ത്രംമാറണമെങ്കിലോ ആഹാരം കഴിക്കണമെങ്കിലോ പ്രാഥമിക കര്‍മങ്ങള്‍ നടത്തുന്നതിനടക്കം ഇമ്രാന് പരസഹായത്തോടെ മാത്രമേ കഴിയുകയുള്ളു. അമ്മയും സഹോദരിയുമാണ് ഇമ്രാന് തന്റെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നത്.
ജനിക്കുമ്പോള്‍ അഞ്ച് കിലോയായിരുന്നു യുവതിയുടെ ഭാരം ക്രമേണ കൂടിവരികയായിരുന്നു.സാധാരണ ഗതിയില്‍ ഒരു മനുഷ്യഗ്രന്ഥി ശേഖരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ശേഖരിച്ച് അവയവങ്ങള്‍ ക്രമാതീതമായി വളരുന്ന ഒരു അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പതിനൊന്നു വയസ്സായതോടെയാണ് ഇമ്രാന് ഭാരം സ്വയം താങ്ങാന്‍ കഴിയാതെ വന്നത്. പിന്നീട് നടക്കാന്‍ വയ്യാതെയായി. അവസാനം ഒന്നും ചെയ്യാന്‍ കഴിയാതെ തന്റെ കിടപ്പറയില്‍ മാത്രമായി അവളുടെ ജീവിതം.
ഈജിപ്്ത പ്രസിഡന്റിന് ഇമ്രാന്റെ ചികിത്സാ സഹായത്തിനായി അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഇവളുടെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."