HOME
DETAILS

ബാലാവകാശനിയമം; കേരളം മുന്നില്‍: ഷീലാ വിജയകുമാര്‍

  
backup
October 24 2016 | 21:10 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8


മുളങ്കുന്നത്തുകാവ്: ബാലാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാവിജയകുമാര്‍. ബംഗ്ലാദേശിന്റെയും യൂണിസെഫിന്റയും പുരസ്‌കാരം ലഭിച്ച കിലയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
86 ഗ്രാമപഞ്ചായത്തുകളില്‍ 60 പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പഞ്ചായത്തുകള്‍ അടുത്ത മാസം പൂര്‍ത്തിയാക്കും. 74 അങ്കണവാടികളുടെ നിര്‍മാണവും ജില്ലയിലെ ഉടനെ പൂര്‍ത്തിയാക്കുമെന്നു ജില്ലാപ്രസിഡന്റ് പറഞ്ഞു. ബംഗ്ലാദേശില്‍ ശിശുസൗഹൃദ പഞ്ചായത്തുകള്‍ രൂപപ്പെടുത്തുന്നതിനു കില നല്‍കിവരുന്ന സേവനങ്ങളെ മാനിച്ച് ബംഗ്ലാദേശ് ഗവണ്‍മെന്റും അവിടത്തെ യൂണിസെഫ് ഘടകവും സംയുക്തമായാണ് പുരസ്‌കാരം നല്‍കിയത്. കിലയിലെ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ യൂണിസെഫ് ചെന്നൈ യൂനിറ്റിലെ ഡോ. ആര്‍.അഖില അധ്യക്ഷയായി. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ മുഖ്യാതിഥിയായിരുന്നു. പുഴ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ലൈജു.സി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, ഉത്തര്‍ പ്രദേശിലെ അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ രാജേന്ദ്രസിങ്, പഞ്ചായത്ത് വകുപ്പിന്റെ കണ്‍സല്‍ട്ടന്റ് സുനിതസിങ്, ഡോ.പീറ്റര്‍ എം.രാജ്, ഡോ.സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അനുമോദനങ്ങള്‍ക്കു കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  26 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  36 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  44 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago