HOME
DETAILS
MAL
വ്യാജ സത്യവാങ്മൂലം: മുകേഷിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി
backup
May 14 2016 | 20:05 PM
കൊല്ലം: കൊല്ലം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി നടന് മുകേഷിനെതിരേ ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. നാമനിര്‍ദേശ പത്രികക്കൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ആദ്യ ഭാര്യയായ സരിതയില്‍നിന്നും നിയമപരമായി വിവാഹ മോചനം നേടാത്ത മുകേഷ് അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ മറച്ചുവച്ചെന്ന് പരാതിയില്‍ പറയുന്നു.
തന്റെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്നാണ് മുകേഷ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നും സരിത ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നേതൃത്വം പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."