ഖരമാലിന്യം: വ്യവസായിയില്‍ നിന്ന് പണം വാങ്ങിയത് അന്വേഷിക്കുമെന്ന് മേയര്‍
കൊച്ചി : ബ്രഹ്മപുരത്ത് ഖരമാലിന്യ സമസ്‌കരണപ്ലാന്റ് നടത്താന്‍ കൊച്ചി നഗരസഭയുമായി കരാറുണ്ടാക്കിയ ജി.ജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ വ്യവസായിയില്‍നിന്ന് പത്തുകോടി രൂപ വാങ്ങിയ വിഷയത്തില്‍ നഗരസഭായോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
എന്നാല്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ അതേക്കുറിച്ചന്വേഷണം നടത്താന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജെയ്ന്‍ വ്യക്തമാക്കി. അടിമുടി ദുരൂഹതയും രഹസ്യാത്മകതയും നിറഞ്ഞ പ്ലാന്റിന് മുന്‍മാതൃകകളില്ലാത്തതും നടത്തിപ്പു സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ ഉന്നതരും മറ്റ് ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന ജി.ജെ കമ്പനിയുടെ നിലപാട് കൗണ്‍സില്‍ അടിയന്തിര ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷത്തുനിന്നുള്ള കൗണ്‍സിലര്‍ വി.പി ചന്ദ്രനാണ് പ്രശ്‌നം ഉന്നയിച്ചത്. ബ്രഹ്മപുരത്ത് മുനിസിപ്പല്‍ ധരമാലിന്യ സംസ്‌കരണത്തിനായാണ് കോര്‍പ്പറേഷന്‍ അധികൃതരുമായി കമ്പനി പി.പി.പി കരാറുണ്ടാക്കിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനായി ബാങ്കുകള്‍, മറ്റ് സംരംഭകര്‍ എന്നിവരുമായി കൂടിയാലോചിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞ കാര്യം പ്രതിപക്ഷ കൗണ്‍സിലര്‍ പൂര്‍ണിമ നാരായണ്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. പ്രതിദിനം 500 ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യം ഇവിടെ സംസ്‌കരിക്കാനാകുമെന്നും പദ്ധതിയ്ക്ക് 375 കോടിയാണ് മുതല്‍മുടക്കെന്നും വാര്‍ത്താസമ്മേളനത്തില്‍ ജിജെ കമ്പനി അധികൃതര്‍ പറഞ്ഞതെന്ന് പൂര്‍ണിമ ചൂണ്ടിക്കാട്ടി.
വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ പദ്ധതിച്ചെലവ് 175 കോടിയാണ്. ജിജെ കമ്പനി കോര്‍പ്പറേഷന് നലകിയ പദ്ധതിച്ചെലവ് 295 കോടി രൂപ. ഇതിപ്പോള്‍ പത്രസമ്മേളനത്തില്‍ 375 കോടിയായി. കമ്പനി പറഞ്ഞ വൈദ്യുതി നിരക്ക് യഥാര്‍ത്ഥ നിരക്കിന്റെ രണ്ടിരട്ടിയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 300 ടണ്‍ എന്ന് കോര്‍പ്പറേഷനെ ധരിപ്പിച്ച കമ്പനി ഇപ്പോള്‍ പറയുന്നത് 500 ടണ്‍ എന്നാണ്. ഇതില്‍ ശെവരുദ്ധ്യമുണ്ട്. പദ്ധതിയുടെ നടത്തിപ്പിനെന്ന് പറഞ്ഞാണ് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പത്തുകോടി രൂപ വാര്‍ത്താസമ്മേളനത്തില്‍വച്ച് കമ്പനി അധികൃതര്‍ക്ക് കൈമാറിയത്. ഇത്തരത്തില്‍ പണപ്പിരിവു നടത്തുന്നത് നഗരസഭാ അധികൃതരുടെ അനുമതിയോടെയാണോയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
കമ്പനി പണം സമാഹരിക്കുന്നതില്‍ തെറ്റില്ലെന്നും കണക്കിലെ അന്തരംമൂലം കോര്‍പ്പറേഷന് ബാധ്യതയുണ്ടാകില്ലെന്നും മേയര്‍ പറഞ്ഞു.ബാധ്യതയുണ്ടായാല്‍ അത് സംസ്ഥാന സര്‍ക്കാരും ശുചിത്വമിഷനും ഏറ്റെടുക്കും .കൗണ്‍സിലര്‍മാരും കമ്പനി അധികൃതരുമായി ആശയവിനിമയത്തിന് സൗകര്യമൊരുക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചുകൊണ്ട് അടുത്ത തന്നെ അതിന് സൗകര്യമൊരുക്കുമെന്നും മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."