തവനൂര്‍ കെ.എം.ജി.യു.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
എടപ്പാള്‍: സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃകയാകണമെന്ന് മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപെട്ടു. തവനൂര്‍ കെ.എം.ജി.യു.പി സ്കൂളിന് കെ.ടി ജലീല്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടണ്ടില്‍ നിന്നു നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തവനൂര്‍ കെ.എം.ജി.യു.പി സ്കൂളിന് സണ്‍ ഷൈന്‍ ഗ്രൂപ്പ് ഖത്തര്‍ പ്രവാസി കൂട്ടായ്മ സ്പോണ്സര് ചെയ്ത കുടിവെള്ള പദ്ധതിയുടെ സ്വിച് ഓണ്‍ കര്‍മവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ട് കെ.പി സുബ്രഹ്മണ്യന്, ജില്ലാപഞ്ചായത്തംഗം എ.ടി സജിത, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റണ്ട് നസീറ കായല്‍ വക്കത്ത്, അബ്ദുല്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി വേലായുധന്, ഗ്രാമപഞ്ചായത്തംഗങ്ങളായ അസൈനാര്‍ ഹാജി, ശിവദാസന്‍, പി.ടി.എ പ്രസിഡന്റണ്ട് എം.വി രഘുനന്ദനന്, റീന, മജീദ്, പ്രധാനാധ്യാപകന് ഉദയകുമാര്‍, പ്രൊഫ. ഹബീബ് റഹ്മാന്, പി ഉണ്ണീന്‍കുട്ടി, വി.ടി മോഹനന്, കെ രാമകൃഷണന്, കെ.യു ഉണ്ണികൃഷ്ണന്, വി.എം ഉണ്ണികൃഷ്ണന് ശ്രദ്ധ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."