HOME
DETAILS

കിഴിശ്ശേരി ഉപജില്ലാ ഓഫിസില്‍ എ.ഇ.ഒ ഇല്ല; ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി പരാതി

  
backup
October 25 2016 | 04:10 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8


കിഴിശ്ശേരി: ഉപജില്ലാ ഓഫിസില്‍ എ.ഇ.ഒ ഇല്ലാത്തതിനാല്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി പരാതി.  ഓഗസ്റ്റ് 16 മുതല്‍ ഒക്ടോബര്‍  13വരെ എ.ഇ.ഒ ലീവിലായിരുന്നു. പ്രസ്തുത സമയത്ത് സീനിയര്‍ സൂപ്രണ്ടിന് ഫുള്‍ അഡീഷനല്‍ ചാര്‍ജിന് അപേക്ഷിച്ചിരുന്നെങ്കിലും ഒക്ടോബര്‍ മൂന്നിന് മാത്രമാണ് ചാര്‍ജ് ലഭിച്ചത്. എന്നാല്‍  ചാര്‍ജ് ലഭിച്ചതിന്  ശേഷവും അതിന് മുന്‍പും സൂപ്രണ്ട് ഓഫിസില്‍ കൃത്യമായി വരികയോ ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുകയോ ചെയ്യുന്നില്ല.
ഉപജില്ലയില്‍ ഓണ പരീക്ഷയും ബന്ധപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ്, ശാസ്‌ത്രോത്സവം കലാമേള മുതലായവ സംഘടിപ്പിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഓഫിസ് മേധാവിയില്ലാത്ത അവസ്ഥയിലാണ്. വിദ്യര്‍ഥികളുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ തടസപ്പെടുകയും ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്തിട്ടുണ്ട്. ഉപജില്ലാ കലോത്സവത്തിന് സ്ഥലമോ തിയതിയോ ഇരുവരെയും തീരുമാനിച്ചിട്ടില്ല.
 ശാസ്ത്ര, കായികമേളകള്‍ പ്രധാന അധ്യാപകരും സംഘടനാ പ്രതിനിധികളും ക്ലബ് കണ്‍വീനര്‍മാരും സ്വാഗതസംഘം രൂപീകരിച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍  ബന്ധപ്പെട്ട അധികാരികള്‍ ആരും തന്നെ സഹകരിക്കാത്തതിനാല്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സമയത്തിന് മേളകള്‍ നടക്കാതെ വന്നാല്‍ യോഗ്യരായ കുട്ടികള്‍ക്ക് ജില്ല, സംസ്ഥാന മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരും. കുട്ടികളുടെ ശാസ്ത്ര കലാ കായിക മികവുകള്‍ അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്യും. കിഴിശ്ശേരി ഉപജില്ലയിലെ ഈ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കുട്ടികളുടെ ഭാവി കൊണ്ടുള്ള  കളി അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് അധികാരികള്‍ തയാറാവണമെന്നുമാണ് ആവശ്യം.
ഇതിന് കാരണക്കാരായ വിദ്യാഭ്യാസ ഉപജില്ല ഓഫിസര്‍, സൂപ്രണ്ട്, എഇഒ ഓഫിസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും സംയുക്ത അധ്യാപക സംഘടന സമിതി ആവശ്യപ്പെട്ടു.  
അല്ലാത്ത പക്ഷം കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംയുക്ത അധ്യാപക സംഘടനാ സമിതി ആന്‍ഡ് എച്ച്.എം ഫോറം ഭാരവാഹികളായ അഷ്‌റഫ് മാസ്റ്റര്‍ (എച്ച്.എം ഫോറം സെക്രട്ടറി), ജോണി മാസ്റ്റര്‍ (കെ.എസ്.ടി.എ), കോട്ട വീരാന്‍ കുട്ടി (കെ.എസ്.ടി.യു), കെ മുഹമ്മദ്  ഷാഫി (കെ.എ.ടി.എഫ്), അബ്ദുസ്സമദ് (കെ.യു.ടി.എ) എന്നിവര്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago