HOME
DETAILS
MAL
'ബിയര്‍, വൈന്‍ എന്നിവ സര്വത്രികമാക്കിയുള്ള നീക്കം ദൗര്‍ഭാഗ്യകരം'
backup
October 25 2016 | 05:10 AM
മലപ്പുറം: മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ നിര്മാര്ജ്ജനത്തിനു ഭരണ, പ്രതിപക്ഷ ഭേദമന്യേ യോജിച്ചുള്ള നീക്കം അനിവാര്യമാണെന്നു കേരള മദ്യനിരോധന സമിതി. എടപ്പാല്‍ കണ്ടനകം മദ്യശാലയ്ക്കെതിരേ നടത്തിവരുന്ന സമരം കണ്ടില്ലെന്നു നടിച്ചാല്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്കുമെന്നു യോഗം മുന്നറിയിപ്പ് നല്കി.
കോഴിക്കോട് മലാപറമ്പ് മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരേ 24 നു കോര്‍പറേഷനു മുന്നില്‍ ധര്‍ണ നടത്തും. റവ. ഫാദര്‍ തൈത്തോട്ടം അധ്യക്ഷനായി. പ്രൊഫ. ടി.എം രവീന്ദ്രന്, സിദ്ദീഖ് മൗലവി അയിലക്കാട്, പ്രൊഫ. ഒ.ജെ ചിന്നമ്മ, ടി.പി.ആര് നാഥ്, ഷാലു പന്തീരങ്കാവ്, അഷ്റഫ് വയനാട്, തിരുപുറം രാജശേഖരന് നായര്‍, പി.കെ.എം മലപ്പുറം, കോയക്കുട്ടി മാസ്റ്റര്‍, ഭരതന് പുത്തൂര്‍വട്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."