സര്‍ക്കാരില്‍ നിന്ന് നേട്ടം മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക്: ടി. സിദ്ദീഖ്
പേരാമ്പ്ര: ജനകീയ പ്രശ്‌നങ്ങളില്‍നിന്നു മുഖംതിരിഞ്ഞു നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കള്‍ക്കു ജോലി നല്‍കാനുള്ള റിക്രൂട്ടിങ് ഏജന്‍സിയായി അധപതിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്.
നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചാലിക്കരയില്‍ സംഘടിപ്പിച്ച ബഹുജന മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഭരണത്തില്‍ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമാണു നേട്ടം.
സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആദിവാസികളെ അധിക്ഷേപിച്ച പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ.കെ ബാലന്‍ സാംസ്‌കാരിക കേരളത്തിനു അപമാനമാണ്.
അദ്ദേഹത്തില്‍ നിന്ന് സാംസ്‌കാരിക വകുപ്പ് എടുത്തുകളയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആദര്‍ശ് രാവറ്റമംഗലം അധ്യക്ഷനായി. മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, പി.എം പ്രകാശന്‍, പി.കെ രാഗേഷ്, ജിതേഷ് മുതുകാട്, കെ. മധുകൃഷ്ണന്‍, വി.എം അമൃത, മുനീര്‍ പൂക്കടവത്ത്, പി.കെ മോഹനന്‍, രബിന്‍ ചന്ദ്രന്‍, പി. ശരത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."