കന്നൂര് ഗവ. യു.പി സ്‌കൂള്‍ നവതി ആഘോഷത്തിനൊരുങ്ങുന്നു
കൊയിലാണ്ടി: ഉപജില്ലയിലെ കന്നൂര് ഗവ. യു.പി സ്‌കൂള്‍ നവതി ആഘോഷത്തിനൊരുങ്ങുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം, സാംസ്‌കാരിക ഘോഷയാത്ര, ജൈവകൃഷി, ചലച്ചിത്രോത്സവം, രചനാ മത്സരങ്ങള്‍, സെമിനാറുകള്‍, കായികോത്സവം, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, കലാവിരുന്ന്, നാടകോത്സവം, കന്നൂര് ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ അവസാനത്തില്‍ നടത്തും. പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം 30നു നടക്കും.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, രമേശ് കാവില്‍ സംബന്ധിക്കും.
ആഘോഷത്തിന്റെ വിളംബരമായി 90 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതായി വാര്‍ഡ് മെമ്പര്‍ കെ.എം അനൂപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.കെ ബാലകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ സി.സി രാധാകൃഷ്ണന്‍, ഗണേശന്‍ കക്കഞ്ചേരി, രാധാകൃഷ്ണന്‍ ഒള്ളൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."