HOME
DETAILS

നന്മണ്ട കരിയാണിമല ക്വാറി സമരം മുതലെടുക്കാന്‍ ബി.ജെ.പി

  
backup
October 25 2016 | 07:10 AM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1-2


ബാലുശ്ശേരി: നന്മണ്ട കരിയാണിമലയിലെ ഉപ്പൂത്തിക്കണ്ടി ക്രഷറിന്റെയും ക്വാറിയുടെയും പ്രവര്‍ത്തനത്തിനെതിരേ നന്മണ്ട ലോക്കല്‍ കമ്മിറ്റി നടത്തി വരുന്ന സമരം70 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തില്‍ സാഹചര്യം മുതലെടുക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാത്തതില്‍ നന്മണ്ട ലോക്കല്‍ കമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ഇതിന്റെ ഭാഗമായി ബി.ജെ.പിയുടെ എലത്തൂര്‍ നിയോജക മണ്ഡലം നേതാക്കള്‍ കോളനിയിലെത്തി നിവാസികളുമായി ചര്‍ച്ച നടത്തി സമരത്തിനു എല്ലാ വിധ പിന്തുണയും അറിയിച്ചു. എന്നാല്‍ സി.പി.എം സമര നേതാക്കള്‍ ഇതിനോടു പ്രതികരിക്കാന്‍ തയാറായില്ല.
ഞങ്ങളുടേത് സാമൂഹിക പ്രശ്‌നമാണെന്നും അതു പരിഹരിക്കുന്നതിനു ആരുമായും സഹകരിക്കുമെന്നുമാണ് കോളനിവാസികളുടെ പ്രതികരണം. ഇതിനിടെ ഇന്നു നന്മണ്ടയില്‍ സി.പി.എം മേഖലാ ജാഥയ്ക്കു നല്‍കുന്ന സ്വീകരണ പരിപാടിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. സ്വീകരണ പരിപാടിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റി വിട്ടു നിന്നാല്‍ അതു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. പ്രശ്‌നത്തിനു പരിഹാരം കാണാതെ സമരം നീട്ടിക്കൊണ്ടു പോകുന്നതില്‍ അണികളും രോഷാകുലരാണ്. സാമൂഹിക പ്രശ്‌നത്തില്‍ എം.എല്‍.എ എ.കെ ശശീന്ദ്രന്‍ പ്രതികരിക്കാത്തതിലും അമര്‍ഷം പുകയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago