എളേറ്റില്‍ എം.ജെ സ്‌കൂളിലെ സഹപാഠിക്ക് വേണ്ടണ്ടി നിര്‍മിച്ച സ്‌നേഹവീട് നാളെ കൈമാറും
താമരശ്ശേരി: എളേറ്റില്‍ എം.ജെ ഹൈസ്‌കൂളിലെ നിര്‍ധനകുട്ടികള്‍ക്കുള്ള സഹായ സംവിധാനമായ ലിറ്റില്‍ ഹോപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സകൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സകരണത്തോടെ വലിയപറമ്പ് തൂവക്കുന്നിലാണ് ഏഴ് ലക്ഷത്തോളം രൂപ ചിലവില്‍ സ്‌നേഹവീട് നിര്‍മിച്ചിരിക്കുന്നത്. താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും.
എം.ജെ ഹൈസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകുകയാണ് ലിറ്റില്‍ ഹോപ്പ്. 'ഒരു മുട്ടായി ബഹിഷ്‌ക്കരിക്കു, സഹപാഠിയെ സഹായിക്കൂ' എന്ന പദ്ധതിയിലൂടെ സ്വരൂപിക്കുന്ന നാണയത്തുട്ടുകളാണ് ലിറ്റില്‍ ഹോപ്പിന്റെ പ്രധാന വരുമാനം. ഓരോ വര്‍ഷവും ഒരു പ്രോജക്ട് പൂര്‍ത്തിയാക്കാറുണ്ടെണ്ടന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ താമരശേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്സ് സെന്റര്‍ നിര്‍മാണത്തിന് ഒരു ലക്ഷം രൂപയും നരിക്കുനി പെയിന്‍ ആന്റ് പാലിയേറ്റിവ് സെന്ററിന് കീഴിലുള്ള അത്താണി ഫിസിയോ തെറാപ്പി ക്ലിനിക്കിന് 2,10,000 രൂപയും മാരക രോഗികളായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ചികിത്സാസഹായമായി ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്നും സകൂള്‍ അധികൃതര്‍ പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെണ്ടത്തി പാഠപുസ്തകങ്ങള്‍, വിവിധ ഫീസുകള്‍, പഠനോപകരണങ്ങള്‍, പഠനയാത്ര എന്നിവ സൗജന്യമായി ലിറ്റില്‍ ഹോപ്പിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ കെ.കെ അബ്ദുള്‍ ഖാദര്‍, സ്റ്റാഫ് സെക്രട്ടറി എന്‍.കെ മജീദ് സ്‌നേഹ വീട് കണ്‍വീനര്‍ ആര്‍.കെ ഫസലുല്‍ ബാരി, എ.കെ കൗസര്‍, സി.എം ശഫീക്ക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."