HOME
DETAILS
MAL
ഐ.ഒ.സി സമരം ഒത്തുതീര്‍ന്നു
backup
October 25 2016 | 17:10 PM
തിരുവനന്തപുരം: കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി പ്ലാന്റുകളിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നാലു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയെതുടര്‍ന്ന് കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായതോടെയാണ് സമരം ഒത്തുതീര്‍പ്പായത്.
നിലവിലെ കരാര്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിനു മുന്‍പ് പുതിയ ടെന്‍ഡര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതല്‍ ടാങ്കര്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് തൊഴിലാളി പ്രതിനിധികളും ട്രക്ക് ഉടമകളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."