HOME
DETAILS
MAL
ബ്ലോക്ക് കെട്ടിടപരിസരം 'സ്വകാര്യ പാര്‍ക്കിങ് ' ഏരിയ!
backup
October 25 2016 | 19:10 PM
പുത്തനത്താണി: കടുങ്ങാത്തുകുണ്ടിലെ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം നില്ക്കുന്ന സ്ഥലം സ്വകാര്യ വ്യക്തികളുടെ വാഹന പാര്‍ക്കിങ് ഏരിയയായിമാറുന്നു. കെട്ടിടത്തിലേക്കുള്ള ഗേറ്റിന്റെ താക്കോലും സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഗേറ്റ് അവരുടെ സൗകര്യത്തിനു തുറക്കുകയും അടക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.
1977ല്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ ക്വാര്‍ട്ടേഴ്സ് കെട്ടിടമായാണ് ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പിന്നീട് 2010ല്‍ കുറ്റിപ്പുറം ബ്ലോക്കിലേക്കു മാറുകയും പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കി നവീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."