കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി
വിശാഖപട്ടണം: ആന്ധ്രാ പ്രദേശ് ഒഡിഷ അതിര്‍ത്തിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. തിങ്കളാഴ്ച 24 മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തിയിരുന്നു.
ഒഡിഷയിലെ മാല്‍ക്കന്‍ഗിരിയിലെ ബുസിപതിനും ബെജംഗി പ്രദേശത്തിനും ഇടയില്‍ വച്ചാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി.
മരണസംഖ്യ ഇനിയും ഉയരാമെന്ന് വിശാഖപട്ടണം എസ്.പി രാഹുല്‍ ദേവ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞതായി മാല്‍ക്കന്‍ഗിരി എസ്.പി മിത്രഭാനു മോഹപത്ര അറിയിച്ചു. മൃതശരീരങ്ങള്‍ മാല്‍ക്കന്‍ഗിരി ജില്ലാ ആസ്ഥാനത്തെ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഏറ്റുമുട്ടലില്‍ ആന്ധ്രാ ഗ്രേഹൗണ്ട് കമാന്‍ഡോ മുഹമ്മദ് അബുബക്കര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി ആയുധങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."