HOME
DETAILS
MAL
നിസാമിന്റെ ജയിലിലെ ഫോണ്‍വിളി നിഷേധിച്ച് മുഖ്യമന്ത്രി; സംഭവം ബംഗളൂരുവിലേക്ക് പോകുമ്പോള്‍
backup
October 26 2016 | 07:10 AM
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാം ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ബംഗളൂരുവിലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഫോണ്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."