HOME
DETAILS
MAL
വി.എസ് വിജിലന്‍സിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഉപകാരസ്മരണയുടെ ഭാഗം: കെ.എം മാണി
backup
October 26 2016 | 11:10 AM
തിരുവനന്തപുരം: സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന് വിജിലന്‍സിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഉപകാരസ്മരണയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. മകനെതിരേയുള്ള കേസ് തള്ളിയതോടെയാണ് വിജിലന്‍സിന് വി.എസ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മാണി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് രാജിവയ്ക്കാനൊരുങ്ങിയപ്പോള്‍ വി.എസ് അച്യുതാനന്ദന് തീരുമാനത്തെ എതിര്‍ക്കുകയും രാജിവയ്ക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് അഴിമതിവിരുദ്ധനായ ഓഫിസര്‍ ആണെന്നും സത്യസന്ധനാണെന്നും അദ്ദേഹത്തിനെതിരേ നടക്കുന്നത് അപവാദ പ്രചരണമാണെന്നും വി.എസ് പറഞ്ഞിരുന്നു. ഇതിനെതിരേയാണ് മാണി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."