HOME
DETAILS

കാരുണ്യം ചൊരിയാന്‍ കൈകളുണ്ടോ?; കരളലിയും കഥയുമായി ഷെറിന്‍ കാത്തിരിക്കുന്നു

  
backup
October 26 2016 | 14:10 PM

26985475-2

കോഴിക്കോട്: കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായ ഹജൂറാ ഷെറിന്‍ എന്ന പതിനെട്ടുകാരി തുടര്‍ചികില്‍സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

കൊടുവള്ളി നെരൂക്കിലെ പട്ടിണിച്ചാലില്‍ അഷ്‌റഫിന്റെ മകളായ പതിനെട്ടുകാരി ഷെറിന് ഒരു മാസം മുന്‍പാണ് കരള്‍രോഗം ബാധിക്കുന്നത്. പിന്നീട് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും ഇനി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

 

എന്നാല്‍ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവുവരും.
.


മീന്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന അഷ്‌റഫിനും കുടുംബത്തിനും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വരുന്ന ഭീമമായ ചിലവ് താങ്ങാനാകില്ല.

 

ഒരു മാസത്തോളം നീണ്ടുനിന്ന ചികില്‍സയ്ക്കു വന്ന ബാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. നിക്കാഹ് കഴിഞ്ഞ് വൈവാഹിക ജീവിതം സ്വപ്നം കണ്ടു നിന്ന ഷെറിനു വന്നുപെട്ട പരീക്ഷണത്തിനു മുമ്പില്‍ ഉദാരമതികളുടെ സഹായവും സുമനസുകളുടെ പ്രാര്‍ഥനയുമാണ് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്.

 

ഷെറിന്റെ ചികില്‍സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് പ്രമുഖ പണ്ഡിതന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ചെയര്‍മാനായി ചികില്‍സാ സഹായ കമ്മറ്റിക്ക് നാട്ടുകാര്‍ രൂപം നല്‍കിയിട്ടുണ്ട്.

 

കാരാട്ട് റസാഖ് എം.എല്‍.എ, അഡ്വ: പി.ടി.എ റഹീം എം.എല്‍എ, സിമോയിന്‍കുട്ടി(മുന്‍ എം.എല്‍.എ ) എ.പി.മജീദ് മാസ്റ്റര്‍ (കൊടുവള്ളി മുനിസിപ്പല്‍ വൈ: ചെയര്‍മാന്‍ ) ഒ.പി.ഐ.റസാഖ് (മുനിസിപ്പല്‍ കൗണ്‍സിലര്‍) എന്‍.പി.മുഹമ്മദ് ഹാജി (നെരൂക്കില്‍ മഹല്ല് പ്രസിഡണ്ട്) ഒ.എം.അഷ്‌റഫ് ഹാജി ( മുണ്ടുപാറ മഹല്ല് സെക്രട്ടറി) എന്നിവര്‍ രക്ഷാധികാരികളായ കമ്മറ്റിയുടെ കണ്‍വീനര്‍ പി.ടി.മുഹമ്മദ് ഹാജിയും ട്രഷറര്‍ മുസ്തഫ മുണ്ടുപാറയുമാണ്. സംഭാവനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഹജൂറ ഷെറിന്‍ കരള്‍ മാറ്റിവെക്കല്‍ ഫണ്ട്, അക്കൗണ്ട് നമ്പര്‍:36204528716 SBI കൊടുവള്ളി .( IFSC: SBIN00014 42)


കൂടുതല്‍ വിവരങ്ങള്‍ക്ക് :9447447031, 9447275674



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  37 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago