ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ 2016- 17 വര്‍ഷത്തേയ്ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എം ബി ബി എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, എം.ബി.എ എന്നീ കോഴ്‌സുകള്‍ക്ക് 2016- 17 വിദ്യാഭ്യാസവര്‍ഷത്തില്‍ പ്രവേശനം ലഭിച്ച കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകര്‍ക്ക് 2016- 17 കാലയളവില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും കോഴ്‌സിന് ഗവണ്മെന്റ് അഥവാ എയ്ഡ് അല്ലെങ്കില്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭിച്ച പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലുള്ളതായിരിക്കണം.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന്്് ലക്ഷം രൂപയില്‍ കുറവായിരിക്കണം. ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥമാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഒരോ കോഴ്‌സിലും തെരഞ്ഞെടുക്കപ്പെട്ട ഇരുപത് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫീസ് സ്ട്രക്ചര്‍ പ്രകാരമുള്ള ഫീസാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന്റെ പരിധി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിട്ടുണ്ട്.
ഓരോ കോഴ്‌സിലെയും ഒരു സീറ്റ് വീതം അംഗപരിമിതര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. അംഗപരിമിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഡിഎംഒ അഥവാ ബാങ്കിന്റെ അപ്രൂവ്ഡ് മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ നിന്നുള്ളതായിരിക്കണം. അംഗപരിമിതരുടെ അപേക്ഷകള്‍ ലഭ്യമല്ലാത്തപക്ഷം പ്രസ്തുത സീറ്റ് ജനറല്‍ കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതാണ്.
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള വെബ് സൈറ്റിന്റെ ലിങ്ക് http://www.federalbank.co.in/corporate-social-responsibiltiy ആണ്. പൂരിപ്പിച്ച അപേക്ഷകള്‍ 'ഹെഡ്‌സി എസ് ആര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സെല്‍ (സിഎസ് ആര്‍), ഫെഡറല്‍ ടവേഴ്‌സ്, മറൈന്‍ ഡ്രൈവ്, എറണാകുളം 682 031 എന്ന വിലാസത്തില്‍ നവംബര്‍ 25 നു മുന്‍പായി അയയ്‌ക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."