സി.പി.എം മേഖല ജാഥക്ക് സ്വീകരണം നല്കി
മാള: ഇരുട്ടിന്റെ മറവില്‍ വിഹരിക്കുന്ന കള്ളന്മാരുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അഷ്ടമിച്ചിറ ജങ്ഷന് ഇനി ഹൈമാസ്റ്റ് വെളിച്ചത്തിന്റെ പ്രഭാപൂരത്തിലേക്ക്. അഷ്ടമിച്ചിറയിലെ വ്യാപാരികളുടെ ഏറെകാലമായുള്ള ആവശ്യങ്ങളിലൊന്നമാണ് അഷ്ടമിച്ചിറ ജങ്ഷനിലെ വെളിച്ചക്കുറവിന് പരിഹാരം കാണണമെന്നത്.
മാള, കൊടകര റോഡില്‍ നിന്ന് ചാലക്കുടിയിലേക്ക് തിരിയുന്ന മൂന്നുംകൂടിയ റോഡിന്റെ നടുവിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഉപയോഗിക്കാത്ത ട്രാഫിക് പോസ്റ്റ് പൊളിച്ച് നീക്കി തല്സ്ഥാനത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. അഷ്ടമിച്ചിറ ജങ്ഷനിലുളള ജ്വല്ലറിയും മറ്റ് കച്ചവട സ്ഥാപനങ്ങളും കുത്തിതുറന്ന രാത്രി പല തവണ മോഷണം നടന്നിരുന്നു.
അഷ്ടമിച്ചിറ ശിവക്ഷേത്രം പരിസരം മുതല്‍ ഉരുണ്ടോളി വരെയും ചാലക്കുടി റോഡില്‍ ഗാന്ധി സ്മാരക ഹൈസ്കൂള്‍ പരിസരം വരെയുമായി നൂറിലേറെ വ്യാപാര സ്ഥാപനങ്ങളാണുള്ളത്. നിലവിലുള്ള തെരുവ് വിളക്കുകളില്‍ നിന്ന് എല്ലാഭാഗത്തും ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതിനാലാണ് ജങ്ഷന്റെ പല ഭാഗങ്ങളും ഇരുട്ടിലാകാന്‍ കാരണം.
ഈ സാഹചര്യത്തിലാണ് കള്ളന്മാരുടെ ശല്യം വര്‍ധിച്ചത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് തീരദേശ വികസന കോര്‍പറേഷനില്‍ നിന്ന് എം.എല്‍.എ വി.ആര് സുനില്‍കുമാറിന്റെ ശ്രമഫലമായി ഫണ്ട് അനുവദിക്കുന്നത്.
അഷ്ടമിച്ചിറക്കൊപ്പം മാള പച്ചക്കറി മാര്‍കറ്റിലും വലിയ പറമ്പിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. 12 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അഷ്ടമിച്ചിറയില്‍ ഫൗണ്ടേഷന് നിര്‍മാണം കഴിഞ്ഞു. ബാക്കി പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ ഉദ്ഘാടനം നടതത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."