ജനവിധി തേടാന്‍ 311 ക്രിമിനല്‍ കേസ് പ്രതികള്‍
തിരുവനന്തപുരം: നാളെ ജനവിധി തേടുന്ന 1203 സ്ഥാനാര്‍ഥികളില്‍ 311 പേര് ക്രിമിനല്‍ കേസ് പ്രതികള്‍. അസോസിയേഷന് ഓഫ് ഡമോക്രാറ്റ് റീഫോം പുറത്തുവിട്ട കണക്കാണിത്. മത്സരിക്കുന്നവരില്‍ നാലു പേര് കൊലക്കേസിലും 19 പേര് കൊലയ്ക്ക് പ്രേരണ നല്‍കിയെന്ന കുറ്റവും 11 പേര് സ്ത്രീ വിഷയത്തിലും കേസുള്ളവരാണ്. സി.പി.എമ്മാണ് ഏറ്റവും കൂടുതല്‍ കേസുള്ള സ്ഥാനാര്‍ഥികളെ ജനവിധി തേടാന്‍ ഇറക്കിയിരിക്കുന്നത്. 84 പേരില്‍ 72 പേരും വിവിധ ക്രിമിനല്‍ കേസിലെ പ്രതികളാണ്. ബി.ജെ.പിയിലാകട്ടെ 97 പേരില്‍ 42 പേരും കോണ്‍ഗ്രസ് 85 പേരില്‍ 37 പേരും, എസ്.ഡി.പി.ഐ 80 പേരില്‍ 25 പേരും, സി.പി.ഐ 25 പേരില്‍ 16 പേരും ബി.ഡി.ജെ.എസ് 36 പേരില്‍ 13 പേരും മുസ്ലിം ലീഗ് 23ല്‍ ആറു പേരും 387 സ്വതന്ത്രരില്‍ 43 പേരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. സി.പി.എമ്മില്‍ മത്സരിക്കുന്ന 26 പേര് ഗുരുതര ആരോപണമുള്ള കേസുകളിലെ പ്രതികളാണ്. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും 23 പേര് വീതം ഈ പട്ടികയിലുണ്ട്.
ജനവിധി തേടുന്നതില്‍ 202 സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കോണ്‍ഗ്രസില്‍ നിന്നാണ് 43 പേര്. സി.പി.എമ്മില്‍ 24ഉം ബി.ജെ.പി, ബി.ഡി.ജെ.എസ് 18 വീതവും, മുസ്ലിം ലീഗില്‍ 17 പേരും, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഒന്‍പതു പേരും എ.ഐ.എ.ഡി.എം.കെയ്ക്ക് രണ്ടു പേരും 30 സ്വതന്ത്രരുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."