കാരുണ്യസന്ദേശ യാത്രയ്ക്കു സ്വീകരണം ഇന്ന്
കണ്ണൂര്‍: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ പ്രൊലൈഫ് സമിതി നേതൃത്വം നല്കുന്ന കാരുണ്യ സന്ദേശ യാത്രയ്ക്കു നാളെ കണ്ണൂരില്‍ സ്വീകരണം നല്‍കും. ഉച്ചയ്ക്കു രണ്ടിനു ബര്‍ണശേരി ഹോളി ട്രിനിറ്റി പാരീഷ് ഹാളില്‍ കണ്ണൂര്‍ രൂപതാ ബിഷപ് റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷനാവും. മോണ്‍. ദേവസി ഈരത്തറ രൂപതയിലെ കാരുണ്യ പ്രവര്‍ത്തകരെയും കൂടുതല്‍ മക്കളുള്ള ദമ്പതികളെയും ആദരിക്കും. മോണ്‍. ആന്റണി പയസ് ഏഴേടത്ത്, റവ. ഫാ. ജസ്റ്റിന് എടത്തില്‍, കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, പ്രൊലൈഫ് ജനറല്‍ സെക്രട്ടറി സാബു ജോസ് സംസാരിക്കും. ജീവന്റെ സംസ്കാരം സജീവമാക്കുക എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കെ.സി.ബി.സി പ്രൊലൈഫ് സമിതി ഡയരക്ടര്‍ ഫാ. പോള്‍ മാടശേരി ക്ലാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. ജേക്കബ് വിജേഷ്, ആന്റണി നൊറോണ, രതീഷ് ആന്റണി, കെ.എച്ച് ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."