വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍
പൂച്ചാക്കല്‍:വടുതലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍. അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നാങ്ങനാട്ട് വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ ബിന്‍ഷാദ്(18)അരൂക്കുറ്റി ഏഴാം വാര്‍ഡില്‍ കുന്നുപറമ്പില്‍ വീട്ടില്‍ ഷുക്കൂറിന്റെ മകന്‍ അജ്മല്‍(20)എന്നിവരെയാണ് പൂച്ചാക്കല്‍ പൊലീസ് ജി.സുരേജ്കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, മണികുട്ടന്‍, ശ്രീനിമോന്‍ എന്നിവര്‍ പരിശോധന നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
6 പൊതികളിലായി 16ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബിന്‍ഷാദ് ധരിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ നാല് പൊതികളും അജ്മലിന്റെ പക്കല്‍ നിന്നും രണ്ടു പൊതികളുമാണ് കണ്ടെത്തിയത്.കഞ്ചാവ് വിറ്റുകിട്ടിയ 620 രൂപയും പോലീസ് പിടിച്ചെടുത്തു.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വടുതല മഠത്തിപ്പറമ്പ് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നിടയിലാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്.
പ്രദേശത്തെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനികളാണെന്നാണ് അറിയുന്നത്.നദ് വത്ത് നഗര്‍,മധുരക്കുളം,കുടപുറം,പുതിയപാലം, കുഴപ്പള്ളിച്ചിറ, മഠത്തില്‍ പറമ്പ്, തുടങ്ങി പ്രദേശങ്ങളിലാണ് കഞ്ചാവ് മാഫിയ പിടിമുറിക്കിയിരിക്കുന്നു.രാത്രി എഴ് മണിക്ക് ശേഷമാണ് സംഘങ്ങള്‍ വിവിധ പ്രദേങ്ങളില്‍ കറങ്ങി നടന്ന് വില്‍പ്പന നടത്തുന്നത്.
വില്‍പ്പന ശ്രദ്ധയില്‍പ്പെടുന്ന നാട്ടുകാര്‍ ചോദ്യം ചെയ്തു രംഗത്ത് വന്നാല്‍ ഭീഷണിപെടുത്തും.കൊച്ചിയില്‍ നിന്ന് വരുന്ന കഞ്ചാവ് വങ്ങാന്‍ വടുതല സ്വദേശികളായ യുവാക്കളും വിദ്യാര്‍ഥികളുമുണ്ട്.സ്‌കൂള്‍കുട്ടികളെ ലക്ഷ്യമിട്ടു കൂടുതല്‍ കഞ്ചാവ് മാഫിയ പ്രദേശത്ത് സജീവമാണ്.
ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളിലും അരൂരിന്റെ വിവിധയിടങ്ങളിലും കഞ്ചാവ് വില്‍പനക്കാര്‍ സജീവമാണ്. അതിര്‍ത്തികളിലെ പരിശോധന കുറഞ്ഞതും ഇവര്‍ക്കു തുണയാകുന്നു. കൊച്ചിയില്‍ നിന്നാണ് കൂടുതലും കഞ്ചാവ് എറണാകുളത്തിന്റ അതിര്‍ത്തി കടന്ന് അരൂര്‍,അരൂക്കുറ്റി,പെരുമ്പളം,പൂച്ചാക്കാല്‍ ഭാഗത്തേക്ക് വരുന്നത്.താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പനക്കാര്‍ പോലീസ് പിടിയിലായിരുന്നു.സകൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ഇരകളെ പിടികൂടാനും സംഘാംഗങ്ങള്‍ തയാറായിക്കഴിഞ്ഞു.പൊലീസിന് വെല്ലുവിളിയായി പുതിയ സംഘങ്ങളും നഗരത്തില്‍ തലപൊക്കിക്കഴിഞ്ഞു.
നേരത്തെ ചെറിയ സംഘങ്ങളായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്.ഇപ്പോള്‍ വിപുലമായി.ഒരു കിലോയ്ക്കു മുകളിലായാല്‍ മാത്രമേകഞ്ചാവ് കേസുകളില്‍ അകത്തുകിടക്കേണ്ടിവരികയുള്ളുവെന്നത് ഇവര്‍ക്കു ഏറെ ഗുണം ചെയ്യുന്നു. ചെറിയ കേസുകളില്‍ അപ്പോള്‍ തന്നെ ജാമ്യം കിട്ടി പുറത്തു വന്ന്. വില്പന തുടരാമെന്ന ലക്ഷ്യത്തോടെയാണ് ചെറിയ പൊതികളുമായി സ്‌കൂള്‍ പരിസരത്ത് വിലസുന്നത്. .പിടിയിലായവരെ ചേര്‍ത്തല കോടതില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."