സുമനസുകളുടെ കനിവ് കാത്ത് വിപിന്‍
കോഴിക്കോട്: സുമനസുകളുടെ കനിവ് കാത്ത് ഇരുവൃക്കകളും തകരാറിലായ ഇരുപത്താറുകാരന്. കക്കോടി പഞ്ചായത്തിലെ പത്താം വാര്‍ഡ് പടിഞ്ഞാറ്റുമുറി പണിക്കോട്ടില്‍ പറമ്പില്‍ താമസിക്കുന്ന ദേവദാസിന്റെ മകന് വിപിനാണ് ഭീമമായ ചികിത്സാ ചെലവ് കണ്ടെത്താനാകാതെ ദുരിതജീവിതം നയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിപിന്‍. കൂലിപ്പണിക്കാരനായ ദേവദാസിന് മകന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വീടിന്റെ പണി പൂര്‍ത്തീകരിക്കാനും നിത്യചെലവിനും ഗതിമുട്ടിയ കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ വിപിന്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മന്ത്രി എ.കെ ശശീന്ദ്രന്, എം.കെ രാഘവന് എം.പി, കക്കോടി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭേന്ദ്രന്, വാര്‍ഡ് അംഗം തങ്കമണി (രക്ഷാധികാരികള്‍).
മുന്‍ വാര്‍ഡ് അംഗം പ്രമോദ് (ചെയര്മാന്), കെ.പി മണികണ്ഠന് (കണ്‍വീനര്‍), മഹേഷ് കമ്മലാട്ട് (ട്രഷറര്‍). അക്കൗണ്ട് നമ്പര്‍: 67378738382, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി ആര്0000858, സി.ഐ.എഫ് നമ്പര്‍: 77150359782.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."