തഖ്‌വ യത്തീംഖാന വാര്‍ഷികാഘോഷവും എന്‍ഡോവ്‌മെന്റ് സമര്‍പണവും
തൃശൂര്‍: അണ്ടത്തോട് തഖ്‌വ യത്തീം ഖാനയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും 22-ാം വാര്‍ഷികാഘോഷവും എന്‍ഡോവ്‌മെന്റ് സമര്‍പണവും നാളെയും ഞായറാഴ്ചയും അണ്ടത്തോട് തഖ് വ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷിക സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉസ്താദിന് സ്വീകരണം നല്‍കും. വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികവ് അടിസ്ഥാനമാക്കി നല്‍കുന്ന എ.കെ ഉസ്മാന്‍ മൗലവി സ്മാരക എന്‍ഡോവ്‌മെന്റ് പ്രൊഫ.അബ്ദുല്‍ ഹക്കീം ഫൈസിക്ക് നല്‍കും.
പരിപാടികളില്‍ എക്‌സ്ബിഷന്‍, അധ്യാപക-രക്ഷകര്‍ത്യസംഗമം, അനുസ്മരണ പ്രഭാഷണം നടക്കും. വാര്‍ഷികാഘോഷം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും എന്‍ഡോവ്‌മെന്റ് സമര്‍പ്പണവും സി.എന്‍ ജയദേവന്‍ എം.പി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
ഉസ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം സമസ്ത തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ എം.സി മൊയ്തൂട്ടി ഹാജി, എം.എ റഷീദ്, എ.എം അലാവുദ്ദീന്‍, അബ്ദുല്ലാ യിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."