മൂന്നു കസാഖ് വനിതാ ഭാരോദ്വഹന താരങ്ങള്‍ക്ക് ഒളിംപിക് സ്വര്‍ണം നഷ്ടമാകും
സൂറിച്ച്: 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണ മെഡലുകള്‍ മൂന്നു കസാഖിസ്ഥാന്‍ വനിതാ ഭാരോദ്വഹന താരങ്ങള്‍ക്ക് നഷ്ടമാകും. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൂവരുടേയും മെഡലുകള്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചത്. ഇവരെ കൂടാതെ മറ്റു അഞ്ചു താരങ്ങളുടെ മെഡലുകളും തിരിച്ചെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മൊത്തം എട്ടു താരങ്ങള്‍ക്കാണ് മെഡലുകള്‍ നഷ്ടമാകുന്നത്.
വനിതകളുടെ 53 കിലോയില്‍ മത്സരിച്ച സുല്‍ഫിയ ചിന്‍ഷാന്‍ലൊ, 63 കിലോയില്‍ മത്സരിച്ച മയ മനെസ, 75 കിലോയില്‍ മത്സരിച്ച സ്വെറ്റ്‌ലാന പൊഡൊബെഡോവ എന്നിവര്‍ക്കാണ് സ്വര്‍ണ മെഡലുകള്‍ നഷ്ടപ്പെടുന്നത്. മൂവരേയും കൂടാതെ 69 കിലോയില്‍ മത്സരിച്ച ബലറാസ് ഭാരോദ്വഹ ന താരം മരിന ഷെകര്‍മെങ്കോവ നേടിയ വെങ്കല മെഡലും തിരിച്ചെടുക്കും. സിന സസനവെറ്റ്‌സ്, യൗഹേനി സനസെക് എന്നീ ഭാരോദ്വഹന താരങ്ങള്‍ക്കും മെഡല്‍ നഷ്ടമാകും. കൂടാതെ റഷ്യന്‍ പോള്‍ വാള്‍ട്ട് താരം ദിമിത്രി സ്റ്ററൊബ്റ്റ്‌സേവ് ഹാമ്മര്‍ ത്രോ താരം കിരില്‍ ഇകന്നികോവ് എന്നിവരും മെഡലുകള്‍ മടക്കി നല്‍കണം.
2008, 2012 ഒളിംപിക്‌സുകളില്‍ പങ്കെടുത്ത 98 താരങ്ങളുടെ സാംപിളുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ പരാജയപ്പെട്ടവരുടെ മെഡലുകളാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്.
പരുക്കില്‍ നിന്നു വേഗത്തില്‍ മോചിതരായി പ്രകടനം മെച്ചപ്പെടുത്താനായി ഇവര്‍ സ്റ്റാനൊസോളോ സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതായി പുനഃപരിശോധനയില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."