HOME
DETAILS
MAL
പരിയാരം പഞ്ചായത്തോഫിസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്
backup
October 27 2016 | 20:10 PM
തളിപ്പറമ്പ്: ലോകബാങ്ക് ഫണ്ട് വിനിയോഗത്തില്‍ ഭരണസമിതി രാഷ്ട്രീയവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പരിയാരം ഗ്രാമപഞ്ചായത്തോഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. പൊലിസ് കവാടത്തിന് മുമ്പില്‍ മാര്‍ച്ച് തടഞ്ഞു. ഇതോടെ സമരക്കാരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് പി.വി അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.ടി രാജീവന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."