ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് നടപടി; പ്രതിഷേധം ശക്തം
മേപ്പാടി: കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റ് മാനേജ്മന്റ് നടപടിക്കെതിരേ പ്രതിഷേധം ശക്തം. നടപടി ക്രമങ്ങള്‍ പാലിക്കാതെ തോട്ടം പൂട്ടിയതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ മേപ്പാടി ടൗണില്‍ പ്രകടനം നടത്തി.
ലോക്കൗട്ട് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തൊഴിലാളികളെ അറിയിക്കണമെന്നിരിക്കെ മനേജ്മെന്റ് ഇതു പാലിച്ചിട്ടില്ല. ടൂറിസം ആവശ്യത്തിന് തോട്ടം ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന. ചെമ്പ്ര മല കാണാനെത്തുന്ന സഞ്ചാരികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തേയിലത്തോട്ടത്തിന്റെ പച്ചപ്പില്‍ ചെറുവില്ലകള് നിര്‍മിച്ച് ആദ്യഘട്ട പദ്ധതി നടപ്പാക്കാനാണ് കമ്പി നീക്കം.
തേയിലത്തോട്ടം നിലവിലെ സാഹചര്യത്തില്‍ നടത്തി കൊണ്ടുപോകുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് കമ്പനിയുള്ളത്. നിലവില്‍ രണ്ടു ഡിവിഷനുകളായാണ് തോട്ടം നടത്തുന്നത്. ഇത് ഒരു ഡിവിഷനായി കുറച്ച് ശേഷമുള്ള തേയിലത്തോട്ടം പൂര്‍ണമായും ടൂറിസത്തിന് ഉപയോഗപ്പെടുത്തും. നിലവില്‍ 400ഓളം തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്. തോട്ടം പൂട്ടികൊണ്ടുള്ള ടൂറിസം പദ്ധതിക്ക് തൊഴിലാളികള്‍ക്ക് താല്പര്യമില്ല. എന്നാല്‍ ട്രേഡ് യൂനിയനുകളിലെ ചില നേതാക്കള്‍ക്ക് തോട്ടം മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതിന് വിയോജിപ്പില്ല. ഇവരുടെ മൗനാനുവാദവും മാനേജ്മെന്റിന്റെ നീക്കത്തിന് പിന്നിലുണ്ട്. അതേസമയം ഭൂമി തരം മാറ്റി ഉപയോഗിച്ചതിനെതിരേ എസ്റ്റേറ്റിനെതിരേ അധികൃതര്‍ കഴിഞ്ഞദിവസം നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."