HOME
DETAILS

പക്ഷിപ്പനി:കരുതലോടെ മൃഗസംരക്ഷണ വകുപ്പ്

  
backup
October 27 2016 | 22:10 PM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%97%e0%b4%b8



മഞ്ചേരി: ജില്ലയില്‍ പക്ഷിപ്പനി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ജാഗ്രത പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം. ദേശാടനപക്ഷികളെത്തുന്ന ജില്ലയിലെ വള്ളികുന്ന്, കടലുണ്ടി തുടങ്ങിയ  സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്.   അതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍  വിവരങ്ങള്‍ ശേഖരിച്ചു പ്രതിരോധ നടപടികളും സജീവമാക്കിയിട്ടുണ്ട്.  രോഗ സാധ്യത നിലനില്‍ക്കുന്നില്ലെങ്കിലും കോഴി, താറാവ്  കര്‍ഷകര്‍  അതീവ ജാഗ്രതപാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു. വീടുകളില്‍ കോഴികള്‍  രോഗങ്ങള്‍മൂലം ചാവുന്നത് പക്ഷിപ്പനിയുടെ ഭാഗമല്ല. അതേസമയം അസ്വാഭാവികമായ രോഗങ്ങള്‍ കണ്ടെത്തിയാല്‍  ജില്ലാ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും നിര്‍ദേശംനല്‍കി.
    ദേശാടനപക്ഷികള്‍, താറാവുകള്‍, കൊറ്റികള്‍ തുടങ്ങിയ പക്ഷികളിലാണു കുടുതലും ഈ രോഗം  പിടിമുറുക്കുന്നത്. എങ്കിലും ആയിരകണക്കിനു കോഴിഫാമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കര്‍ഷകര്‍ അതീവജാഗ്രപാലിക്കണമെന്ന നിര്‍ദേശമാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍  രക്തസാംപിളുകള്‍ ഭോപ്പാലിലേക്കു പ്രത്യേക പരിശോധനക്കയക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. പക്ഷികളെ  ബാധിക്കാറുള്ള  ഗൗരവതരമല്ലാത്ത എച്ച്5 എന്‍8 എന്ന പനിയാണു സംസ്ഥാനത്തു പക്ഷികകള്‍ക്കു ബാധിച്ചിരിക്കുന്നത്. ഈ വൈറസ്  മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയില്ല. അതേസമയം എച്ച്1 എന്‍1, എച്ച്1എന്‍2, എച്ച്3എന്‍2, എച്ച്5എന്‍1 തുടങ്ങിയ വൈറസുകളാണ് താരതമ്യേന മനുഷ്യരെ ബാധിക്കുന്നത്.
നേരത്തെ പലരാജ്യങ്ങളിലും   എച്ച്5 എന്‍1 എന്ന മാരകമായ പക്ഷിപ്പനി ബാധിച്ചിരുന്നു. ഈ വൈറസുകള്‍ മനുഷ്യരിലേക്കു പടരുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തിലൊരു സാഹചര്യം നിലവില്‍ ഇല്ല. എന്നാലും ജില്ലയില്‍ രോഗ്യസാധ്യത തടയാനുള്ള  എല്ലാ മുന്‍കരുതലുകള്‍ മൃഗസംരക്ഷണവകുപ്പു നടത്തിവരികയാണ്.
   അതേസമയം പക്ഷിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പുകളും ഇത്തരം പനികള്‍ സ്ഥിരീകരിക്കുന്നതിനുള്ള  ലാബ് സൗകര്യങ്ങളും സംസ്ഥാനത്തു നിലവിലില്ലാത്തതു രോഗം നേരത്തെ കണ്ടെത്തി നടപടിയെടുക്കാന്‍ സാധിക്കാതെവരുമെന്ന ആശങ്ക പരത്തിയിട്ടുണ്ട്.  പക്ഷിപ്പനി കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള ആധുനിക ലാബ് സൗകര്യങ്ങള്‍   നിലവില്‍ ഭോപ്പാലിലാണുള്ളത്. അതിനാല്‍ തന്നെ പക്ഷികളില്‍ ഏതങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടത്തിയാല്‍ സ്ഥിരീകരിക്കുന്നതിനു കൂടുതല്‍ സമയമെടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന കോഴികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെന്നു നിരീക്ഷിക്കാതെയാണു പലപ്പോഴും  യഥേഷ്ടം വിപണനം ചെയ്യുന്നത്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  28 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  38 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago