എറണാകുളം ജില്ലയില്‍ പോളിംഗ് മന്ദഗതിയില്‍
കൊച്ചി: എറണാകുളം ജില്ലയില്‍ പോളിംഗ് മന്ദഗതിയില്‍. അര്‍ധരാത്രിയില്‍ തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നതാണ് തുടക്കം മുതല്‍ പോളിംഗ് മന്ദഗതിയിലാകാന്‍ കാരണം.
എന്നാല്‍ 10മണിക്ക് ശേഷം വോട്ടിംഗ് നേരിയ നിലയില്‍ പുരോഗമിച്ചു.നഗരപ്രദേശത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാം. ഉച്ചവരെ ജില്ലയില്‍ 38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.തൃക്കാക്കര 34.18,തൃപ്പൂണിത്തുറ 30.35, പിറവം 38,കൊച്ചി 29.02, എറണാകുളം 28.6,കോതമംഗലം 36.5,മൂവാറ്റുപുഴ 46.48,കുന്നത്തുനാട് 38 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
കോതമംഗലത്തെ താളുകണ്ടം ആദിവാസി കോളനി ബൂത്തില്‍ 77ശതാനം പോളിംഗ് രേഖപ്പെടുത്തി.ജില്ലയില്‍ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടിംഗ് മണിക്കൂറുകളോളം വൈകി.
ഇടപ്പള്ളി സെന്റ് ജോര്‍ജ് എല്‍.പി സ്കൂള്‍ ബൂത്തിലെ എട്ട് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് അരമണിക്കൂറോളം നിര്‍ത്തിവെച്ചു.പിറവം മണ്ഡലത്തിലെ പാഴൂര്‍ എല്‍.പി.സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്ന പേരില്‍ സംഘര്‍ഷമുണ്ടായി.
കോതമംഗലത്തെ നെല്ലിക്കുഴി,എറണാകുളത്തെ വാതുരുത്തി എന്നിവിടങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തി.നാവികസേനാംഗങ്ങളെ വോട്ട് ചെയ്യിക്കാന്‍ കഠാരിബാഗ് ബൂത്തില്‍ നാവികസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ടര്‍മാരുള്ള ഇവിടെ വെറും 40പേരാണ് വോട്ടുചെയ്തത്. ഇതേതുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."