വധശ്രമം; പ്രതികളെ വെറുതെ വിട്ടു
പാറക്കടവ്: ചെക്യാട് കളരിമുക്കില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ ചെക്യാട്ടെ മണിയലേമ്മല് ഹമീദ്, കാര്യക്കുനി അസ്ഹദ്, താനക്കോട്ടൂരിലെ താഴെ ലത്തീഫ്, പാറക്കടവ് രയരോത്ത് മഹ്മൂദ്, പുളിയാവ് കളത്തിക്കണ്ടി അസ്ലം, വളയം താനേപൊയില് മുഹമ്മദ് അനസ്, നരക്കുന്നുമ്മല് സമീര്‍ എന്നിവരെ കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചു.
2013 സെപ്റ്റംബര്‍ അഞ്ചിനു ഉച്ചയ്ക്കു ചെക്യാട് കളരിമുക്ക് പിലാക്കൂല്‍ പള്ളിക്കു സമീപം വീടു പണിയിലേര്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരായ പ്രശാന്ത്, ജിജീഷ്, രജീഷ്, ഷിബിന്‍ ലാല്‍ എന്നിവരെ മുഖം മൂടിയണിഞ്ഞ് സംഘംചേര്‍ന്നു വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. വധശ്രമത്തിനു പുറമെ ഭവനഭേദനം, പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിരുന്നു.
പ്രതികള്‍ കുറ്റക്കാരെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് ജഡ്ജി വിന്‍സന്റ് വിധിന്യായത്തില്‍ പറഞ്ഞു.
പ്രതികള്‍ക്കുവേണ്ടി അഡ്വ.നൗഷാദ്, റനില്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡ്വ. കുട്ടികൃഷ്ണനും കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."