ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണം: അസോസിയേഷന്‍
മുക്കം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഒഴുവുകള്‍ അടിയന്തിരമായി നികത്തണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു.
പഞ്ചായത്തുകളില്‍ നിലവില്‍ സെക്രട്ടറി,അസിസ്റ്റന്റ് എന്‍ജിനീയര്‍,ഒവര്‍സീയര്‍ വി.ഇ.ഒ , ഡോക്ടര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികളും,പദ്ധതി നിര്‍വഹണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപെട്ടു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി. വിശ്വംഭര പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റ്: വി.കെ വിനോദ് ( കാരശ്ശേരി ഗ്രാമപഞ്ചായത്ത്) സെക്രട്ടറി:അന്നമ്മ ജോര്‍ജ് ( കാവിലുംപാറ ഗ്രാമ പഞ്ചായത്ത് ) വൈസ്.പ്രസിഡന്റ്: അയ്യൂബ് (അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ) കെ.ടി ബിജു ( ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് )ജോയിന്റ് സെക്രട്ടറി: പി.അപ്പുക്കുട്ടന്‍ ( കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ) ഉസ്സയിന്‍ നരികാട്ടുമ്മല്‍ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്) പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വൈസ്. പ്രസിഡന്റുമാരും സമ്മേളനത്തില്‍ പങ്കെടുത്തു. അന്നമ്മ ജോര്‍ജ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."