മേനക ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മേനകഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മേനകഗാന്ധി ശരിക്കും ഒരു ഹിപ്പോക്രാറ്റാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാന്‍ മേനകാഗാന്ധിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. തെരുവുനായ്ക്കള്‍ മനുഷ്യരെ കൊല്ലുന്ന അതീവഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജനങ്ങള്‍ അതീവ ഭീതിയിലാണ്. എന്നാല്‍ ഇതൊന്നും മേനകഗാന്ധി കാണുന്നില്ല. ഈ സ്ഥിതിവിശേഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ശൂന്യവേള ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. തെരുവുനായ പ്രശ്നത്തിന്മേലുള്ള അടിയന്തരപ്രമേയം നിയമസഭ ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."