HOME
DETAILS
MAL
മറൈന്‍ ആംബുലന്‍സ് വാങ്ങുമെന്ന് ഫിഷറീസ് വകുപ്പ്
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം ഒരു മറൈന്‍ ആംബുലന്‍സ് വാങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ചെറുമത്സ്യങ്ങളെ പിടിച്ചതിന് മത്സ്യത്തൊഴിലാളികളില്‍ നിന്ന് 17 ലക്ഷം രൂപ പിഴ ഈടാക്കി.
14 ഇനം മത്സ്യങ്ങളുടെ കുട്ടികളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതു തടയാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലിസ്, കോസ്റ്റ് ഗാര്‍ഡ് എന്നീ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങളുടെ ആദ്യ വില്പ്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കുന്ന നിയമം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."