HOME
DETAILS

തോട്ടണ്ടി ഇടപാടില്‍ 10 കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം

  
backup
October 28, 2016 | 3:06 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-10-%e0%b4%95%e0%b5%8b%e0%b4%9f

രേഖകള്‍ ഇന്ന് സഭയുടെ മേശപ്പുറത്തുവയ്ക്കും


തിരുവനന്തപുരം: ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും രണ്ടിനങ്ങളിലായി തോട്ടങ്ങി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നതായി നിയമസഭയില്‍ ആരോപണം. വി.ഡി സതീശനാണ് ചട്ടപ്രകാരം മുന്‍കൂട്ടി എഴുതിനല്‍കി സഭയില്‍ അഴിമതി ആരോപണമുന്നയിച്ചത്.
ടെന്‍ഡര്‍ വ്യവസ്ഥയില്‍ പ്രധാനപ്പെട്ട നാല് ഇളവുകള്‍ വരുത്തിയിട്ടുണ്ട്. പ്രാഥമിക ഗുണപരിശോധന നടത്താന്‍ നേരത്തെ തേഡ് പാര്‍ട്ടി ഏജന്‍സിയെ ഏല്‍പിച്ചിരുന്നത് മാറ്റി പകരം തോട്ടണ്ടി സപ്ലൈ ചെയ്യുന്നവരെ തന്നെ ആ ചുമതല ഏല്‍പിച്ചിരിക്കുകയാണ്. 47 എല്‍.ബി.എസ് തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 2016 ജൂണ്‍ 17ന് സീബീ കമ്മോഡിറ്റീസ് നല്‍കിയ മെട്രിക് ടണ്ണിന് 1,584 യു.എസ് ഡോളര്‍ ക്വാട്ട് ചെയ്ത ടെന്‍ഡറും പിന്നീട് എക്‌സല്‍ സയന്റിഫിക് നല്‍കിയ 1,689 യു.എസ് ഡോളറിന്റെ ടെന്‍ഡറും കൂടിയ വിലയാണെന്നു പറഞ്ഞു നിരസിച്ചു.
10 ദിവസത്തിനകം ഒലാം ഇന്ത്യ എന്ന കമ്പനിയുടെ 1,858 ഡോളര്‍ ക്വാട്ട് ചെയ്ത ടെന്‍ഡര്‍ സ്വീകരിച്ചു. ഒരുകിലോ തോട്ടണ്ടിക്ക് 118 രൂപയില്‍ നിന്ന് 124.50 ആയി എന്നതാണ് വ്യത്യാസം. ഇതു വഴിയുണ്ടായ നഷ്ടം 1.82 കോടി രൂപയാണ്. ഒരേ ഗുണനിലവാരമുള്ളതു തന്നെയാണ് 10 ദിവസത്തിനകം വാങ്ങിയത്. തേഡ് പാര്‍ട്ടി ടെസ്റ്റ് നടത്താതെ പണം നല്‍കി. അതിനുശേഷം കട്ടിങ് ടെസ്റ്റ് നടത്തി.
47 പൗണ്ട് എന്നു പറഞ്ഞത് 43 പൗണ്ടില്‍ കുറവായിരുന്നു. കേടായ അണ്ടിപ്പരിപ്പ് 15 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്നു. ഗിനി ബിസാവോയില്‍ നിന്ന് തോട്ടണ്ടി എത്തിക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ വിനായക കൊമേഴ്‌സ്യല്‍ കമ്പനി 1,886 ഡോളര്‍ ആയി കാപ്പെക്‌സില്‍ ടെന്‍ഡര്‍ നല്‍കി.  ഇത് കൂടിയ വിലയാണെന്നു പറഞ്ഞ് നിരസിച്ചു.
പിന്നീട് ഇതേ കമ്പനിയില്‍ നിന്ന് ഇതേ നിലവാരമുള്ള തോട്ടണ്ടി 2,119 ഡോളര്‍ നിരക്കില്‍ വാങ്ങി. ഈ ഇടപാടു വഴി നഷ്ടം 1.75 കോടി രൂപ. തൂത്തുക്കുടി തുറമുഖത്തു കിടന്നിരുന്ന ഒരേ കണ്‍സൈന്‍മെന്റിനു തന്നെയാണ് ഒരേ കമ്പനി രണ്ടു നിരക്കില്‍ രണ്ടു തവണയായി ടെന്‍ഡര്‍ നല്‍കിയത്. 54 പൗണ്ട് എന്നു പറഞ്ഞു നല്‍കിയ തോട്ടണ്ടി പരിശോധനയില്‍ കണ്ടെത്തിയത് 51 പൗണ്ട് മാത്രമാണ്.
രണ്ടു ടെന്‍ഡറുകള്‍ നല്‍കിയ രണ്ടു കമ്പനികളുടെയും ഡിക്ലറേഷന്‍ ഒരേ ഓഫിസില്‍ ഒരേ കംപ്യൂട്ടറില്‍ തയാറാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേപോലുള്ള തെറ്റുകള്‍ ഇവയിലുണ്ട്. സമര്‍പ്പിക്കപ്പെടുന്നത് ഒരു ടെന്‍ഡര്‍ മാത്രമാവാതിരിക്കാനുള്ള തട്ടിപ്പാണിത്. കശുവണ്ടി കോര്‍പറേഷനില്‍ നാലു ടെന്‍ഡറുകളിലൂടെ 3,900 മെട്രിക് ടണ്‍ ഗിനി ബിസാവോ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടി രൂപയുടേതും കാപ്പെക്‌സില്‍ രണ്ടു ടെന്‍ഡറുകളിലായി 2,000 മെട്രിക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടി രൂപയുടേതുമടക്കം മൊത്തം 10.34 കോടിയുടെ അഴിമതിയാണ് നടന്നത്. മുന്‍പ് ആരോപണവിധേയനായ ഒരാളെ കാപ്പെക്‌സില്‍ എം.ഡിയായി നിയമിച്ചിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് സഭയുടെ മേശപ്പുറത്തു വയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തോട്ടണ്ടി ഇടപാടില്‍ വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സതീശനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും തമ്മിലുള്ള തര്‍ക്കം ഡോളറും രൂപയും സംബന്ധിച്ചാണെന്നാണ് മന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ മനസിലായത്. ലോക്കല്‍ പര്‍ച്ചേയ്‌സ് രൂപയിലാണെന്നു മന്ത്രിയും ഡോളറിലാണെന്നു സതീശനും പറയുന്നു. അത് നോക്കിയാല്‍ മനസിലാകുന്ന കാര്യമാണ്. അതിന് വിജിലന്‍സ് അന്വേഷണമൊന്നും ആവശ്യമില്ല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇത്തരം ആരോപണങ്ങളുടെ പെരുമഴയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി അതൊന്നും വിജിലന്‍സിനു വിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.    


നിയമനടപടിയെന്ന് സതീശന്‍
തിരുവനന്തപുരം: അഴിമതി സംബന്ധിച്ചു താന്‍ നിയമസഭയിലുന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വി.ഡി സതീശന്‍.
ഡോളറും രൂപയും തമ്മിലുള്ള തര്‍ക്കമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ലോക്കല്‍ പര്‍ച്ചേയ്‌സിനുള്ള ഉത്തരവില്‍ ഡോളര്‍ നിരക്ക് കാണിച്ചതുകൊണ്ടാണ് താന്‍ ആ കണക്കു പറഞ്ഞത്. മന്ത്രിയുടെയോ ഭര്‍ത്താവിന്റെയോ പേര് താന്‍ ആരോപണത്തോടൊപ്പം പറഞ്ഞിട്ടില്ല. എന്നിട്ടും തനിക്കും ഭര്‍ത്താവിനുമെതിരേ ആരോപണമുന്നയിക്കുന്നു എന്ന് മന്ത്രി പറയുന്നു.  ഈ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ ദിവസങ്ങള്‍ക്കകം അടുത്ത 'വിക്കറ്റും' വീഴുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണത്തിനു വിസമ്മതിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  4 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  4 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  4 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  4 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  4 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  4 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  4 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  4 days ago