കൂവപ്പടി അണക്കോലിതുറ നാശത്തിന്റെ വക്കില്‍
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ ജലസ്രോദസായ അണക്കോലിതുറ നാശത്തിന്റെ വക്കില്‍. മാലിന്യകൂമ്പാരമായതോടെ തുറയെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് ജലവിതരണ പദ്ധതികളും നിര്‍ത്തലാക്കി. ഒരു ഗ്രാമത്തിന്റെ തന്നെ ജലസ്രോതസ്സായ അണക്കോലിത്തുറ നാശം മുന്നില്‍ കണ്ട് വര്‍ഷള്‍ക്ക് മുമ്പ് തന്നെ മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ അവഗണിച്ചതോടെയാണ് മാലിന്യക്കൂമ്പാരമായി ചിറ മാറിയത്. ഇതോടെ രണ്ടര ഏക്കറിലധികം വിസ്തൃതിയുളള അണക്കോലിത്തുറ കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുളിലെ ആയിണക്കണക്കിന് ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്ന അവസ്ഥയിലായി.
മൈലാച്ചാല്‍ കൂടാലപ്പാട് പ്രദേശത്തുളള സ്വകാര്യമില്ലില്‍ നിന്നും മലിനജലം വിഴുക്കപ്പാറ തോട്ടിലൂടെ അണക്കോലിത്തുറയിലേക്ക് എത്തുന്നതാണ് ജലം പൂര്‍ണ്ണമായും മലിനപ്പെടാന്‍ കാരണമാകുന്നത്. ഒക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കുടിവെള്ളക്ഷാമം നേരിടുന്ന കുന്നക്കാട്ടുമലയിലേക്ക് വെളളം എത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയും കൂവപ്പടി പഞ്ചായത്തിലേക്കുളള ജലാധാര പദ്ധതിയും അണക്കോലിത്തുറയെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ജലം മലിനപ്പെട്ടതോടെ ഈ രണ്ട് പദ്ധതികളും നിര്‍ത്തി വച്ചിരിക്കുകയാണ്.
ആഫ്രിക്കന്‍ പായലും, വളളിപ്പായലും നിറഞ്ഞ് തുറയിലേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. മാലിന്യക്കൂമ്പാരം ആയതോടെ വെളളം ഒഴുകാത്ത അവസ്ഥയായി. ഇതുമൂലം തുറയുടെ സമീപത്തുളള കിണറുകള്‍ പോലും മലിനമായിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ പ്രവര്‍ത്തിച്ച് ഇനിയെങ്കിലും അണക്കോലി തുറയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."