HOME
DETAILS

അപൂര്‍വ ശസ്ത്രക്രിയയിലൂടെ ഒന്‍പതുകാരിക്ക് പുതുജീവന്‍

  
backup
October 28, 2016 | 4:02 AM

%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82


കൊച്ചി: ഹൃദയത്തിന് അപൂര്‍വ തകരാറുള്ള ഒന്‍പത് വയസുകാരിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പുതിയ സങ്കേതം ഉപയോഗപ്പെടുത്തി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി തകരാര്‍ പരിഹരിച്ചു. സൈനസ് വീനോസസ് ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എസ്.വി.എ.എസ്.ഡി) എന്ന അപൂര്‍വ തകരാറായിരുന്നു കുട്ടിക്ക്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്.ആര്‍ അനില്‍ ആവരണമുള്ള സ്‌റ്റെന്റ് ഉപയോഗിച്ച് ട്രാന്‍സ് കത്തീറ്റര്‍ ക്ലോഷറിലൂടെയാണ് ഹൃദയത്തിന്റെ തകരാര്‍ പരിഹരിച്ചത്.
സാധാരണഗതിയില്‍ ഇത്തരം തകരാറുകള്‍ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് പോംവഴി. ഹൃദയത്തിന്റെ മുകളിലുള്ള രണ്ട് അറകള്‍ തമ്മിലുള്ള ആവരണത്തില്‍ ദ്വാരമുണ്ടാകുന്ന, ജന്മനാ ഹൃദയത്തിനുണ്ടാകുന്ന തകരാറായ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എ.എസ്.ഡി) -ന്റെ അപൂര്‍വ്വ വകഭേദമാണ് സൈനസ് വീനോസസ് ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട്. എ.എസ്.ഡിയുടെ പത്ത് ശതമാനത്തോളം എസ്.വി.എ.എസ്.ഡി കണ്ടുവരുന്നുണ്ട്. ഹൃദയത്തിലേയ്ക്ക് രക്തം എത്തിക്കുന്ന കഴുത്തിലെ പ്രധാന രക്തക്കുഴലിനോട് ചേര്‍ന്നാണ് തകരാര്‍ എന്നുള്ളത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. ഇതുകൂടാതെ ശ്വാസകോശത്തില്‍നിന്നും രക്തം പുറത്തേയ്ക്ക് എത്തിക്കുന്ന ശ്വാസകോശധമനിയിലെ വൈകല്യം മൂലം വലതുവശത്തേയ്ക്കാണ് രക്തമെത്തിച്ചിരുന്നത്. ട്രാന്‍സ്് കത്തീറ്റര്‍ ഒക്ലൂഷന്‍ ഉപകരണങ്ങളാണ് നിലവില്‍ സങ്കീര്‍ണ്ണമല്ലാത്ത എ.എസ്.ഡികള്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്നത്.
എസ്.വി.എ.എസ്.ഡി പരിഹരിക്കാനുള്ള ഏകവഴി നെഞ്ചിന്‍കൂടിനുള്ളിലൂടെ ഒരു മുറിവ് ഉണ്ടാക്കി ഹൃദയത്തിലേക്ക് എത്തുകയാണ് പോംവഴി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി ചെയ്യുന്നതിന് വിസമ്മതിച്ചു. പുതിയ സാങ്കേതത്തിലൂടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കി കാര്‍ഡിയാക് കാത്ത്‌ലാബില്‍ ദ്വാരം അടയ്ക്കാന്‍ സാധിച്ചു.
ആവരണമുള്ള ഒരു സ്‌റ്റെന്റ് ഉപയോഗിച്ച് രണ്ട് മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കി. 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ശസ്ത്രക്രിയാമുറിപ്പാടുകള്‍ ഇല്ലാത്തതിനാല്‍ കുട്ടിയുടെ കുടുംബം സന്തോഷത്തിലാണ്. ഒരുപക്ഷേ ലോകത്തില്‍ ആദ്യമായിട്ടായിരിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 months ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  2 months ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  2 months ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  2 months ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  2 months ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  2 months ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  2 months ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  2 months ago