ജീവനക്കാരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ദ്രോഹിക്കരുത്: എ.എം നസീര്‍
ആലപ്പുഴ: ജീവനക്കാരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ദ്രോഹിക്കുന്ന സമീപനം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍ ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാവണം. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സമീപനം തെറ്റാണ്. ഇത്തരം കാര്യങ്ങള്‍ക്ക് എതിരെ ഉദ്യോഗസ്ഥര്‍ യോജിച്ച പ്രക്ഷോഭത്തിന് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഇയു ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം കരുവാറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. എസ്. എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, എ. എം നൗഫല്‍, ഹക്കീം എം. എ, ബാബു ഷെരീഫ്, അമ്പലപ്പുഴ ശ്രീകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷെയ്ഖ് ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് അന്‍വര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. സംഘടന സെഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എ. എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്. പ്രസിഡന്റ് സജീവ് അധ്യക്ഷത വഹിച്ചു. പൊതു ചര്‍ച്ചയില്‍ ഭാരവാഹികളായ മുജീബ് റഹ്മാന്‍, കെ. യു റമീസ്, താബിര്‍ നൈന, ഹാരിസ്, സിറാജ്, എം. ഇസ്മയില്‍ കുഞ്ഞ്, ജോണ്‍, ജസീബ്, മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി അബ്ദുല്‍ സലാം കരുവാറ്റ(പ്രസി.), മുജീബ്, നൗഫല്‍, താബിര്‍ നൈന, എം. ഇസ്മയില്‍ കുഞ്ഞ്(വൈസ്. പ്രസി.), ഷെയ്ക്ക് ബിജു(ജന.സെക്രട്ടറി), അന്‍സില്‍, സിറാജ്, ഷണ്‍മുഖന്‍, അന്‍വര്‍(സെക്രട്ടറിമാര്‍), സജീവ്(ട്രഷറര്‍). അബ്ദുല്‍ സലാം കരുവാറ്റ, ഷെയ്ക്ക് ബിജു, റമീസ്, സജീവ്, നൗഫല്‍, ഹാരിസ്, എം. ഇസ്മയില്‍ കുഞ്ഞ്, ജസീബ്, സിറാജ്, മുജീബ്, താബിര്‍ നൈന, എസ്. കുഞ്ഞുമോന്‍(സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."