റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ച ഷീ ടോയ്ലറ്റുകള് തുറന്നു കൊടുത്തു
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ച സ്ത്രീ സൗഹ്യദ ഇ ടോയ്ലറ്റുകള് (ഷീ ടോയ്ലറ്റുകള് ) ഉപയോക്താക്കള്‍ക്കായി തുറന്നു കൊടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഷീ ടോയ്ലറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഇ ടോയ്ലറ്റുകള് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. വി. എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ്.സലീഖ, മാനേജിങ് ഡയറക്ടര്‍ വി.സി.സിന്ധു, തിരുവനന്തപുരം റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ (കമേഴ്സ്യല്‍) സുധീഷ്, ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ ബാലക്യഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടും ഷൊര്‍ണ്ണൂര്‍, പാലക്കാട്, തിരൂര്‍, വടകര, പയ്യന്നൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും ഷീ ടോയ്ലറ്റുകളാണ് സ്ഥാപിച്ചത്്.
പുതിയ നാപ്കിന് ലഭിക്കുന്ന നാപ്കിന് ഇന്‍സിനറേറ്റര്‍, ഉപയോഗിച്ച നാപ്കിന് നശിപ്പിക്കുന്ന നാപ്കിന് ഡിസ്ട്രോയര്‍ എന്നീ സൗകര്യങ്ങളും ഷീ ടോയ്ലറ്റില് സജ്ജമാക്കിയിട്ടുണ്ട്. ഉപയോഗത്തിന് മുമ്പും അതിന് ശേഷവും തനിയെ പ്രവര്‍ത്തിക്കുന്ന ഓട്ടോ ഫ്ളഷ്, നിശ്ചിത ഇടവേളകളില്‍ ഉള്‍ഭാഗം വൃത്തിയാക്കാന്‍ തനിയെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഫ്ളോര്‍ വാഷ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. തീര്‍ത്തും സുരക്ഷിതമായ ഷീ ടോയ്ലറ്റുകള് മ വൈദ്യുതി ഇല്ലെങ്കിലും ൂന്ന് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."