HOME
DETAILS
MAL
മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ വിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു
backup
October 28 2016 | 05:10 AM
ജിദ്ദ: മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തു വിട്ട ബാലിസ്റ്റിക് മിസെയില്‍ സഊദി സഖ്യ സേന തകര്‍ത്തു.
മക്കയില്‍നിന്നു 65 കിലോമീറ്റര്‍ അകലെ വച്ചാണു മിസൈല്‍ തകര്‍ത്തത്.
ഇന്നലെ രാത്രി 9 മണിക്കാണു സംഭവം. യമനിലെ സ ആദ പ്രവിശ്യയില്‍നിന്നാണു മിസൈലിന്റെ ഉത്ഭവം. സഖ്യസേന മിസൈലിന്റെ ഉത്ഭവസ്ഥാനം തകര്‍ത്തു.
മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ. ആദ്യമായാണ് ഹൂതികള്‍ പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി മിസൈല്‍ വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."